നാളികേര വികസന ബോര്‍ഡ് ഹിന്ദി പക്ഷാചരണത്തോടനുബന്ധിച്ച് എറണാകുളം ജില്ലയിലെ സ്‌കൂളുകളിലെ ഹിന്ദി അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി ഹിന്ദി കവിത രചന മത്സരം സംഘടിപ്പിക്കുന്നു. അഞ്ച് മുതല്‍ ഏഴ് വരെ ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ജൂനിയര്‍ വിഭാഗത്തിലും എട്ട് മുതല്‍ പത്ത് വരെയുളളവര്‍ക്ക് സീനിയര്‍ വിഭാഗത്തിലും പങ്കെടുക്കാവുന്നതാണ്. ‘അനൂഠാ നാരിയല്‍ മഹിമ അപാര്‍’ (അദ്വിതീയം നാളികേരം, മഹിമ അപാരം) എന്നതാണ് …
മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്
Published on :കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ മൃഗാശുപത്രി വഴി സര്‍ക്കാര്‍ ഫാമില്‍ വികസിപ്പിച്ചെടുത്ത അത്യുല്‍പാദനശേഷിയുള്ള 45 ദിവസം മുതല്‍ 60 ദിവസം വരെ പ്രായമായ മുട്ടക്കോഴി കുഞ്ഞുങ്ങളെ കോഴി ഒന്നിന് 130 രൂപ നിരക്കില്‍ ആഗസ്റ്റ് പതിനൊന്നാം തീയതി രാവിലെ 10 മണി മുതല്‍ ഒരു മണി വരെ വിതരണം ചെയ്യുന്നതാണ് ആവശ്യമുള്ളവര്‍ 9446272991, 8921875192 എന്നീ ഫോണ്‍ …
എന്‍.ഐ.ആര്‍.റ്റി. ഓണ്‍ലൈന്‍ പരിശീലനം
Published on :റബ്ബര്‍തോട്ടങ്ങളിലെ ഇടവിളക്കൃഷിയില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. 2023 ആഗസ്റ്റ് 14-ന് ഉച്ചകഴിഞ്ഞ് 2.30 മുതല്‍ വൈകിട്ട് 4.30 വരെയാണ് പരിശീലനം. പരിശീലനമാധ്യമം മലയാളം ആയിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04812353127 എന്ന ഫോണ്‍ നമ്പരിലോ 04812351313 എന്ന വാട്‌സ്ആപ്പ് നമ്പരിലോ ബന്ധപ്പെടുക.…
കാര്‍ഷിക നിര്‍ദ്ദേശം
Published on :പച്ചക്കറിതൈകള്‍ നടുമ്പാള്‍ തൈചീയല്‍/ കടചീയല്‍ രോഗം വരാന്‍ സാധ്യതയുണ്ട്. ഇതിനായി നീര്‍വാര്‍ച്ചാ സൗകര്യമുള്ള കൃഷിയിടങ്ങള്‍ ഒരുക്കുക. മണ്ണുപരിശോധന അടിസ്ഥാനത്തില്‍ കുമ്മായം ചേര്‍ത്തുകാടുക്കുക. ട്രൈക്കോഡെര്‍മാകള്‍ച്ചര്‍ 20 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കിയ ലായനിയില്‍ വിത്ത്പുരട്ടി 12 മണിക്കൂര്‍ വച്ച ശേഷം നടുക. അല്ലെങ്കില്‍ വിത്ത് പാകുന്നതിനു മുന്‍പ് വേപ്പിന്‍ പിണ്ണാക്കിലോ ചാണകത്തിലോ വളര്‍ത്തിയെടുത്ത ട്രൈക്കോഡെര്‍മാ മണ്ണില്‍ …
കോഴിവളര്‍ത്തല്‍ പരിചരണം
Published on :കൂടുകളുടെ തറയില്‍ വെള്ളം നനയുന്നതും ഈര്‍പ്പം തങ്ങിനില്‍കുന്നതും രോഗാണുക്കളുടെ വര്‍ദ്ധനവിന് കാരണമാകും. തറയിലെ വിരിപ്പില്‍ ഈര്‍പ്പം തട്ടുമ്പോള്‍ പുറത്തുവരുന്ന അമോണിയം വാതകം കോഴിയുടെ ആരോഗ്യത്തിന് ഹാനീകരമാണ്. അതുകൊണ്ട് വിരിപ്പ് ഇടയ്ക്കിടെ ഇളക്കികൊടുത്ത് ഈര്‍പ്പം അകറ്റുവാന്‍ ശ്രദ്ധിക്കണം.…