വാഴ
വാഴയുടെ സിഗെട്ടോക്ക ഇലകരിച്ചില്‍ നിയന്ത്രിക്കാന്‍ കരിഞ്ഞുണങ്ങിയ ഇലകള്‍ മുറിച്ചുമാറ്റി പ്രോപ്പിക്കോനാസോള്‍ ഒരു മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ തളിച്ചുകൊടുക്കുക.
പയര്‍
പയറില്‍ പുള്ളിക്കുത്തു രോഗത്തിന് സാധ്യതയുണ്ട്. പയര്‍ നടുന്നതിനു മുന്‍പ് തടങ്ങളില്‍ കോപ്പര്‍ ഓക്‌സി ക്ലോറൈഡ് 4 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ചു ഒഴിച്ച് കൊടുക്കുക.
കുരുമുളക്
കുരുമുളകില്‍ ഫൈറ്റോഫ്‌തോറ ആക്രമണം തടയുന്നതിനായി ബോഡോമിക്‌സ്ചര്‍ 1 % തളിക്കുക. കോപ്പര്‍ ഓക്‌സി ക്ലോറൈഡ് 4 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ചു ചെടിയുടെ ചുവട്ടില്‍ ഒഴിച്ച് കൊടുക്കുക.
Sunday, 1st October 2023
Leave a Reply