
വയനാട്
ജില്ലയില്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ കിസ്സാന്‍ ക്രെഡിറ്റ് കാര്‍ഡ് സാച്ചുറേഷന്‍ സ്കീം നടപ്പിലാക്കുമെന്ന് എ ഡി എം തങ്കച്ചൻ ആന്റണി അറിയിച്ചു.
സംസ്ഥാന കൃഷി വകുപ്പിന്റെ പ്രത്യേക നിര്‍ദ്ദേശാനുസരണം നബാര്‍ഡ്, ജില്ലാ ലീഡ് ബാങ്ക്, കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധന വകുപ്പ് തുടങ്ങിയവയുടെ സംയുക്ത സഹകരണത്തോട് കൂടിയാണ് പദ്ധതി ജില്ലയില്‍ നടപ്പിലാക്കുന്നത്.
പ്രധാനമന്ത്രി കിസ്സാന്‍ സമ്മാന്‍ നിധി യോജനയില്‍ സാമ്പത്തിക സഹായം ലഭിച്ച അർഹരായ എല്ലാ കര്‍ഷകര്‍ക്കും ഈ മാസം 24 ന് മുമ്പായി നിബന്ധനകള്‍ക്ക് വിധേയമായി കെ.സി.സി വായ്പ ലഭ്യമാക്കും. ഡയറി, മൃഗസംരക്ഷണം, മത്സ്യബന്ധനം, എന്നിവയ്ക്കുള്ള പ്രവര്‍ത്തന മൂലധനത്തിനും കെസിസി വായ്പ ലഭ്യമാണ്. അർഹരായ കർഷകർ എത്രയും വേഗം പ്രസ്തുത വകുപ്പുമായി ബന്ധപ്പെടേണ്ടതാണ്.
കൃത്യമായി ഒരു വർഷത്തിനുള്ളിൽ തിരിച്ചടയ്ക്കുന്നവര്‍ക്ക് 3 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ 4% പലിശയില്‍ ലഭിക്കും. 1.60 ലക്ഷം വരെയുള്ള വായ്പകള്‍ക്ക് ഈട് നല്‌കേണ്ടതില്ല. ജില്ലയിലെ എല്ലാ വാണിജ്യബാങ്കുകള്‍. സഹകരണബാങ്കുകൾ, ഗ്രാമീണ ബാങ്കുകള്‍ മുഖേന ഈ വായ്പ ലഭ്യമാണ്. വായ്പ എടുക്കാത്ത അര്‍ഹതപ്പെട്ട കര്‍ഷകര്‍ അവരുടെ കിസാൻ സമ്മാൻ നിധി യോജനയുടെ ആനുകൂല്യം ലഭ്യമാക്കുന്ന ബാങ്ക് ശാഖയിൽ വായ്പ്പ ക്ക് അപേക്ഷ സമർപ്പിക്കാ വുന്നതാണ്.
എ ഡി എം തങ്കച്ചൻ ആന്റണിയുടെ അധ്യക്ഷതയിൽ നടന്ന
യോഗത്തില്‍ ജില്ലാ ലീഡ് ബാങ്ക് മാനേജർ , നബാർഡ് ഡിഡിഎം. കൃഷി, ഡയറി, മൃഗസംരക്ഷണം, മത്സ്യബന്ധന വകുപ്പ് മേധാവികൾ ജില്ലയിലെ പ്രമുഖ ബാങ്കുകളുടെ പ്രതിനിധികൾ എന്നിവർ
പങ്കെടുത്തു.
Leave a Reply