സംസ്ഥാന ക്ഷീരസംഗമം പടവ് 2023 തൃശ്ശൂരില്‍ അരങ്ങേറുകയാണ്. സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന ക്ഷീരസംഗമം 2023 ഫെബ്രുവരി 10 മുതല്‍ 15 വരെ മണ്ണുത്തി വെറ്ററിനറി കോളേജ് ക്യാമ്പസില്‍ വച്ച് ക്ഷീരവികസന വകുപ്പ്, മില്‍മ, കേരള ഫീഡ്‌സ്, കെ.എല്‍.ഡി. ബോര്‍ഡ്, വെറ്ററിനറി സര്‍വകലാശാല, മൃഗസംരക്ഷണ വകുപ്പ്, ക്ഷീരസംഘങ്ങള്‍, ക്ഷീരകര്‍ഷക ക്ഷേമനിധി എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടത്തപ്പെടുകയാണ്. ക്ഷീരമേഖലയിലെ നൂതന വിവരങ്ങള്‍ നല്‍കുവാന്‍ ഉതകുന്ന കേരള ഡയറി എക്‌സ്‌പോ, ക്ഷീരഗ്രാമം പദ്ധതി ഉദ്ഘാടനം, മാധ്യമ ശില്പശാല, ക്ഷീരസ്പന്ദനം, ക്ഷീരകര്‍ഷക അദാലത്ത്, കരിയര്‍ ഗൈഡന്‍സ് സെമിനാര്‍, സാംസ്‌കാരിക ഘോഷയാത്ര, പുരോഗമനോന്മുഖ കര്‍ഷക സെമിനാര്‍, സഹകാരികള്‍ക്കും ക്ഷീരസംഘം ജീവനക്കാര്‍ക്കുമുള്ള ശില്പശാല, സംവാദ സദസ്സ്, ക്ഷീരസഹകാരി സംഗമം, വനിതാ സംരംഭകത്വ ശില്പശാല, ക്ഷീരകര്‍ഷക മുഖാമുഖം, ദേശീയ ഡയറി സെമിനാര്‍, ഡോ. വര്‍ക്ഷീസ് കുര്യന്‍ അവാര്‍ഡ് ദാനം, ക്ഷീരസഹകാരി അവാര്‍ഡ് ദാനം, നാടന്‍ പശുക്കളുടെ പ്രദര്‍ശനം, കലാസന്ധ്യ, ക്യാമ്പസ് സന്ദര്‍ശനം, സൗജന്യ മെഡിക്കല്‍ ക്യാമ്പ് എന്നിങ്ങനെ വിവിധ പരിപാടികള്‍ ക്ഷീരസംഗമത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നു. ആറു ദിവസത്തെ പരിപാടിയില്‍ ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍,. നിയമസഭാ സ്പീക്കര്‍ ശ്രീ. എ.എന്‍.ഷംസീര്‍, ബഹു. മന്ത്രിമാരായ ശ്രീമതി ജെ. ചിഞ്ചുറാണി, അഡ്വ. കെ. രാജന്‍, ശ്രീ. കെ.എന്‍.ബാലഗോപാല്‍, ശ്രീ. കൃഷ്ണന്‍കുട്ടി, ശ്രീ.ജി.ആര്‍.അനില്‍, ശ്രീ. വി.എന്‍.വാസവന്‍, ശ്രീ. പി. രാജീവ്, ശ്രീ. എം.ബി.രാജേഷ്, ശ്രീ.പി.പ്രസാദ്, ശ്രീമതി. ആര്‍.ബിന്ദു, ശ്രീ.കെ.രാധാകൃഷ്ണന്‍, ബഹു. നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ശ്രീ. ചിറ്റയം ഗോപകുമാര്‍, എന്നിവര്‍ പങ്കെടുക്കുന്നു.
Sunday, 1st October 2023
Leave a Reply