കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ നടുവട്ടത്ത് സ്ഥിതി ചെയ്യുന്ന കേരള സര്‍ക്കാര്‍ സ്ഥാപനമായ ക്ഷീര പരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 7, 8 തീയതികളിലായി കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരകര്‍ഷകര്‍ക്ക് തീറ്റപ്പുല്‍ കൃഷിയില്‍ പരിശീലന പരിപാടി നടത്തുന്നു. രജിസ്‌ട്രേഷന്‍ ഫീസ് 20 രൂപ ആധാര്‍ കാര്‍ഡിന്റെയും ബാങ്ക് പാസ്ബുക്കിന്റെയും പകര്‍പ്പുകള്‍ പരിശീലന സമയത്ത് ഹാജരാക്കുന്നവര്‍ക്ക് ദിനബത്ത, യാത്രബത്ത എന്നിവ ലഭിക്കുന്നതാണ.് പരിശീലനത്തിന് താല്പര്യമുള്ളവര്‍ ഈ മാസം 4ന് വൈകിട്ട് 5 മണിക്ക് മുന്‍പായി 0495 2414579 എന്ന ഫോണ്‍ നമ്പര്‍ മുഖാന്തിരമോ നേരിട്ടോ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതും കണ്‍ഫര്‍മേഷന്‍ ലഭിച്ചവരെ മാത്രം പരിശീലനത്തിന് പങ്കെടുപ്പിക്കുന്നതുമാണ്.
Sunday, 1st October 2023
Leave a Reply