കമുകിന്‍കോട് മൃഗാശുപത്രിയുടെ ആഭിമുഖ്യത്തില്‍ കന്നുകാലികള്‍ക്കുളള വന്ധ്യതാ നിവാരണ ക്യാമ്പ് ഇന്ന് (ആഗസ്റ്റ് 26) രാവിലെ 10 മണി മുതല്‍ 11 മണി വരെ ശാസ്താംതലയിലും 11.30 മുതല്‍ 12.30 വരെ അരങ്ങലിലും ഉച്ചയ്ക്ക് 2 മണി മുതല്‍ 3 മണി വരെ കമുകിന്‍കോട് മൃഗാശുപത്രിയിലും വച്ച് നടത്തുന്നു. മൂന്നില്‍ കൂടുതല്‍ കൃത്രിമ ബീജ സങ്കലനം നടത്തിയിട്ടുളള ഗര്‍ഭം ധരിക്കാത്ത കന്നുകാലികളെയും ഒന്നര വയസ്സ് കഴിഞ്ഞിട്ടും മദിലക്ഷണം കാണിക്കാത്ത കിടാരികളെയും വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കി വന്ധ്യതാ ചികിത്സയ്ക്കുളള മരുന്നുകളും, ധാതുലവണ മിശ്രിതങ്ങളും സൗജന്യമായി വിതരണം ചെയ്യുന്നതാണെന്നും കമുകിന്‍കോട് വെറ്ററിനറി സര്‍ജന്‍ അറിയിക്കുന്നു.
Tuesday, 31st January 2023
Leave a Reply