കേരള ലൈവ്‌സ്റ്റോക്ക് ഡെവലപ്പ്‌മെന്റ് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 5-ന് (നവംബര്‍ 5-ന്) മൃഗസംരക്ഷണമേഖലയിലെ പുതിയ കേന്ദ്ര പദ്ധതികള്‍ എന്ന വിഷയത്തില്‍ ഒരു വെബിനാര്‍ സംഘടിപ്പിക്കുന്നു. ഇതിന്റെ ഉദ്ഘാടനം 5-ന് ഉച്ചയ്ക്ക് 3 മണിക്ക് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ്
മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും. ദേശിയ കന്നുകാലി മിഷന്‍ പ്രകാരമുളള കോഴിവളര്‍ത്തല്‍, ആട് വളര്‍ത്തല്‍, പന്നി വളര്‍ത്തല്‍, തീറ്റപ്പുല്‍കൃഷി എന്നിവയിലെ സംരഭകത്വ വികസന പദ്ധതികള്‍, ഗോകുല്‍ മിഷന്‍ പദ്ധതി പ്രകാരമുളള കന്നുകാലി വര്‍ദ്ധനവിനായുളള ഫാമുകള്‍ തുടങ്ങിയ വിഷയങ്ങള്‍ വെബിനാറില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നു.
Sunday, 1st October 2023
Leave a Reply