Saturday, 7th September 2024

കേരള സംസ്ഥാന കടാശ്വാസ കമ്മീഷന്‍ മുഖേന കാര്‍ഷിക വായ്പകള്‍ക്ക് നല്‍കിവരുന്ന ആനുകൂല്യത്തിനായി കര്‍ഷകര്‍ക്ക് ജൂണ്‍ 30 വരെ അപേക്ഷിക്കാവുന്നതാണെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. കടാശ്വാസ കമ്മീഷന്‍ മുഖേന കാര്‍ഷികവായ്പകള്‍ക്കു നല്‍കിവരുന്ന കടാശ്വാസത്തിന് പരിഗണിക്കാവുന്ന വായ്പാ തീയതി ഇടുക്കി, വയനാട് ജില്ല ഒഴികെ മറ്റു എല്ലാ ജില്ലകളിലെയും പ്രളയബാധിത പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് 2016 മാര്‍ച്ച് 31 വരെയും ഇടുക്കി വയനാട് ജില്ലകളിലെ കര്‍ഷകര്‍ക്ക് 2020 ആഗസ്റ്റ് 31 വരെയും ആയി ദീര്‍ഘിപ്പിച്ച് കഴിഞ്ഞ മാസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മേല്‍ ആനുകൂല്യം കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനായി 2023 ജനുവരി 1 മുതല്‍ ജൂണ്‍ 30 വരെ കേരള സംസ്ഥാന കടാശ്വാസ കമ്മീഷനില്‍ കര്‍ഷകര്‍ക്ക് കടാശ്വാസത്തിന് അപേക്ഷ നല്‍കാവുന്നതാണ്. കര്‍ഷകര്‍ സഹകരണ ബാങ്കുകളില്‍/സംഘങ്ങളില്‍ നിന്നും എടുത്ത വായ്പകള്‍ക്ക് കേരള സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ മുഖേന നിലവില്‍ പരമാവധി രണ്ട് ലക്ഷം രൂപ വരെയാണ് കടാശ്വാസം അനുവദിച്ചു വരുന്നതെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *