ഉടമകളുടെ വീട്ടിലെത്തി വളര്‍ത്തുമൃഗങ്ങളുടെ ചികിത്സ ലഭ്യമാക്കുന്ന 29 മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളുടെ സേവനം മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. സംസ്ഥാനത്തുടനീളം തെരഞ്ഞെടുത്ത ബ്ലോക്കുകളിലാണ് പ്രാരംഭഘട്ടത്തില്‍ സേവനം ലഭ്യമാകുക. ദിവസേന ഉച്ചയ്ക്കു ഒരു മണി മുതല്‍ രാത്രി 8 മണിവരെയാണ് സേവനം ലഭ്യമാകുക. 1962 എന്ന ടോള്‍ഫ്രീ നമ്പറിലാണ് മൊബൈല്‍ വെറ്ററിനറി ആമ്പുലന്‍സിന്റെ സേവനത്തിന് കര്‍ഷകര്‍ ബന്ധപ്പെടേണ്ടത്. കന്നുകാലി-പൗള്‍ട്രി ചികിത്സയ്ക്കു 450 രൂപയും ഓമന മൃഗങ്ങള്‍ക്ക് 950 രൂപയും കന്നുകാലികളില്‍ കൃത്രിമബീജസങ്കലനത്തിന് 50 രൂപയുമാണ് ഈടാക്കുന്നത്. ഡിജിറ്റല്‍ പേയ്‌മെന്റ് മുഖേനയാണ് ഫീസ് സ്വീകരിക്കുന്നത്. കന്നുകാലികള്‍ക്കുളള പഞ്ചായത്ത് പദ്ധതിയുളളിടങ്ങളില്‍ തുക റീഇംബേഴ്‌സ് ചെയ്യാവുന്നതാണ്. ഇതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംസ്ഥാനതല കോള്‍സെന്ററില്‍ നിന്നും പ്രാഥമിക സംശയങ്ങള്‍ക്കു കര്‍ഷകര്‍ക്കു മറുപടി ലഭിക്കുന്നതാണ്. കൂടാതെ അടിയന്തിരഘട്ടങ്ങളില്‍ വെറ്ററിനറി സര്‍ജന്റെ സഹായവും ലഭ്യമാകുന്നതാണ്.
Saturday, 7th September 2024
Leave a Reply