കോഴിക്കോട് ജില്ലയില്‍ 2021-22 ക്വാളിറ്റി കണ്‍ട്രോള്‍ പദ്ധതിയുടെ ഭാഗമായി ചെറുകിട വളം, കീടനാശിനി
ഡിലര്‍മാര്‍ക്ക് ജില്ലാ തലത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. തിക്കോടി , വടകര, പേരാമ്പ്ര, തോടന്നൂര്‍, തൂണേരി, കുന്നുമ്മല്‍ ബ്ലോക്ക് പരിധിയില്‍ വരുന്ന ഡീലര്‍മാര്‍ക്ക് ഈ മാസം 29-ന് (29/11/2021) രാവിലെ 10.30 നും, കോഴിക്കോട്, കാക്കൂര്‍, കുന്നമംഗലം, കൊടുവള്ളി, കൊയിലാണ്ടി, ബാലുശ്ശേരി എന്നീ ബ്ലോക്കുകള്‍ക്ക് അന്നേദിവസം 2 മണിക്കും നഗര കാര്‍ഷിക മൊത്ത വിപണന കേന്ദ്രം, വേങ്ങേരിയിലെ വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് പരിശീലനം നടത്തുന്നു. പരിശീലന പരിപാടിയില്‍ എല്ലാ ഡീലര്‍മാരും പങ്കെടുക്കണമെന്ന് കോഴിക്കോട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
Thursday, 8th June 2023
Leave a Reply