Tuesday, 30th November 2021

പച്ചക്കറികള്‍ 25% വരെ വിലക്കുറവില്‍

Published on :

കോഴിക്കോട് ഹോര്‍ട്ടികോര്‍പ്പിന്റെ സ്റ്റാളുകളില്‍ ഈ മാസം 19 (19/11/2021) വരെ പച്ചക്കറികള്‍ പൊതുവിപണിയേക്കാള്‍ 25% വരെ വിലക്കുറവില്‍ ലഭ്യമാകും. കോഴിക്കോട് ഹോര്‍ട്ടികോര്‍പ്പിന്റെ വേങ്ങേരി,
ചേവരമ്പലം, കക്കോടി, എലതതൂര്‍ അത്തോളി, പൂക്കാട്, കൊയിലാണ്ടി, തോടന്നൂര്‍, വില്യാപ്പളളി, ആയഞ്ചേരി, ഓര്‍ക്കാട്ടേരി, തണ്ണീര്‍പന്തല്‍, മൊകേരി സ്റ്റാളുകളില്‍ ഈ ആനുകൂല്യം ലഭ്യമാകുന്നതാണെന്ന് ഹോര്‍ട്ടികോര്‍പ്പ് ജില്ലാ മാനേജര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 8075204894, …

7 പശുക്കളെയും 2 ആടുകളെയും പരസ്യമായി ലേലം ചെയ്തു വില്‍ക്കുന്നു

Published on :

മൃഗസംരക്ഷണ വകുപ്പിന് കീഴിലുളള തിരുവനന്തപുരം ജില്ലയിലെ ചെറ്റച്ചല്‍ ജഴ്‌സിഫാം എക്‌സ്റ്റന്‍ഷന്‍ യൂണിറ്റിലെ 7 പശുക്കളെയും 2 ആടുകളെയും ഫാം ഓഫീസ് പരിസരത്ത് വച്ച് ഈ മാസം 16 ന് (16.11.2021) 11 മണിയ്ക്ക് പരസ്യമായി ലേലം ചെയ്തു വില്‍ക്കുന്നു. ലേലത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുളളവര്‍ക്ക് അന്നേദിവസം 11 മണിയ്ക്ക് മുന്‍പായി 4000/- രൂപ നിരതദ്രവ്യമടച്ച് ലേലത്തില്‍ പങ്കെടുക്കാവുന്നതാണ്. …

സംരംഭകത്വത്തിന്റെ പ്രാഥമിക പാഠങ്ങള്‍ സ്വായത്തമാക്കുന്നതിനുമുള്ള പാഠശാല

Published on :

കാര്‍ഷികമേഖലയിലെ സംരംഭകര്‍ക്ക് ദിശാബോധം നല്‍കുന്നതിനും ആസൂത്രണം, നിര്‍വ്വഹണം, വിപണനം, എന്നിങ്ങനെ സംരംഭകത്വത്തിന്റെ പ്രാഥമിക പാഠങ്ങള്‍ സ്വായത്തമാക്കുന്നതിനുമുള്ള പാഠശാല (ഫാംബിസിനസ്സ്‌സ്‌കൂള്‍) കേരള കാര്‍ഷിക സര്‍വകലാശാലയുടെ വിജ്ഞാനവ്യാപന ഡയറക്ടറേറ്റിന്റെ കീഴിലുള്ള സെന്‍ട്രല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയുട്ടിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്നു. പുതിയ സാങ്കേതികവിദ്യകളും ആധുനിക ബിസിനസ്സ് മാനേജ്മന്റ് സങ്കേതങ്ങളും ഉപയോഗിച്ചു ലാഭകരമായ രീതിയില്‍ കാര്‍ഷികാധിഷ്ഠിത ചെറുകിട സംരംഭങ്ങള്‍ നടത്താന്‍ കഴിയുന്ന സംരംഭകരെ …

കൂണ്‍കൃഷി എന്ന വിഷയത്തിലും കാര്‍ഷിക യന്ത്രവത്ക്കരണം എന്ന വിഷയത്തിലും പരിശീലന പരിപാടി

Published on :

തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ കര്‍ഷകര്‍ക്കായി കൃഷിവകുപ്പിന് കീഴിലുളള കഴക്കൂട്ടം ആര്‍.എ.റ്റി.റ്റി.സി-യില്‍ വച്ച് ഈ മാസം 22,23 (നവംബര്‍ 22,23) തീയതികളില്‍ കൂണ്‍കൃഷി എന്ന വിഷയത്തിലും 24,25 (നവംബര്‍ 24,25) തീയതികളില്‍ കാര്‍ഷിക യന്ത്രവത്ക്കരണം എന്ന വിഷയത്തിലും പരിശീലന പരിപാടി നടത്തുന്നു. താല്‍പ്പര്യമുളളവല്‍ ഈ മാസം 15-ന് മുമ്പായി 9497360649, 9447551954 എന്നീ ഫോണ്‍ നമ്പരുകളില്‍ വിളിച്ച് …