കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള മണ്ണൂത്തി കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ പ്രവര്‍ത്തിച്ചുവരുന്ന ഭക്ഷ്യസംസ്ക്കരണ ശാലയില്‍ പഴങ്ങളും പച്ചക്കറികളും സംസ്കരിച്ച് ഉപഭോക്താവിന്റെ ആവശ്യാനുസരണം വിവിധ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളാക്കി നല്കുന്നു. പാവല്‍, വെണ്ട, പയര്‍ തുടങ്ങിയ പച്ചക്കറികള്കൊണ്ടുള്ള കൊണ്ടാട്ടങ്ങള്‍, പൊടികള്‍, വിവിധതരം അച്ചാറുകള്‍, ജാം, പഴം ഹല്‍വ, ചില്ലി സോസ്, തക്കാളി സോസ് തുടങ്ങിയ വിവിധങ്ങളായ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ഇവിടെ തയ്യാറാക്കാന്‍ സാധിക്കും. കൂടാതെ വാട്ടുകപ്പ പോലുള്ള പഴംപച്ചക്കറികള്‍ ഉണക്കി സൂക്ഷിക്കേണ്ട പ്രാഥമിക സംസ്കരണവും ചെയ്തുകൊടുക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0487-2370773, 8089173650 എന്നീ ഫോണ്‍ നമ്പറുകളിലോ ccmannuthy@kau.in എന്ന ഇ-മെയില്‍ മുഖേനയോ ബന്ധപ്പെടാവുന്നതാണ്.
Tuesday, 19th March 2024
Leave a Reply