Tuesday, 30th November 2021

റബ്ബര്‍ പാലില്‍നിന്നുള്ള ഉത്പന്നനിര്‍മ്മാണത്തില്‍ അഞ്ചു ദിവസത്തെ പരിശീലനം

Published on :

റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബര്‍ പാലില്‍നിന്നുള്ള ഉത്പന്നനിര്‍മ്മാണത്തില്‍ അഞ്ചു ദിവസത്തെ പരിശീലനം നല്‍കുന്നു. റബ്ബര്‍പാല്‍ സംഭരണം, സാന്ദ്രീകരണം, ലാറ്റക്‌സ് കോമ്പൗണ്ടിങ്, ഉത്പന്നങ്ങളുടെ രൂപകല്‍പന; റബ്ബര്‍ബാന്‍ഡ്, കൈയുറ, ഫോം റബ്ബര്‍, പശ, ബലൂണ്‍ തുടങ്ങിയ ഉത്പന്നങ്ങളുടെ നിര്‍മ്മാണം എന്നിവ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പരിശീലനം നവംബര്‍ 08 മുതല്‍ 12 വരെ നടത്തും. …

കാര്‍ഷിക ഉത്പാദനവും കര്‍ഷകന്റെ വരുമാനവൂം വര്‍ദ്ധിപ്പിക്കുവാന്‍ അതിജീവനം 2021

Published on :

കാര്‍ഷിക ഉത്പാദനവും കര്‍ഷകന്റെ വരുമാനവൂം വര്‍ദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുകൊണ്ട് കൊല്ലം കൃഷി വിജ്ഞാന കേന്ദ്രം സംഘടിപ്പിയ്ക്കുന്ന അതിജീവനം 2021ല്‍ 09.11.2021 രാവിലെ 10 മണിയ്ക്ക് കിഴങ്ങ് വര്‍ഗ്ഗവിളകളിലെ സംരഭകത്വ സാദ്ധ്യതകള്‍ എന്ന വിഷയത്തില്‍ സെമിനാറും ഉച്ചയ്ക്ക് 2 മണിയ്ക്ക് കാര്‍ഷിക ഭക്ഷ്യ സംസ്‌കരണ മേഖലയിലെ സംരംഭകത്വ വികസനം എന്ന വിഷയത്തില്‍ പരിശീലനവും കൊട്ടാരക്കര സദാനന്ദപുരത്തെ കൃഷി വിജ്ഞാന …

ചെറുകിട വളം, കീടനാശിനി ഡീലര്‍മാര്‍ക്ക് ജില്ലാ തലത്തില്‍ പരിശീലന പരിപാടി

Published on :

ആലപ്പുഴ ജില്ലയില്‍ ക്വാളിറ്റി കണ്‍ട്രോള്‍ പദ്ധതിയുടെ ഭാഗമായി ചെറുകിട വളം, കീടനാശിനി ഡീലര്‍മാര്‍ക്ക് ജില്ലാ തലത്തില്‍ സംഘടിപ്പിക്കുന്ന പരിശീലന പരിപാടി ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ.വി. രാജേശ്വരി നാളെ നിര്‍വ്വഹിക്കും. പാണാവളളി, കുത്തിയതോട്, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ ബ്ലോക്ക് പരിധിയില്‍ വരുന്ന ഡീലര്‍മാര്‍ക്ക് നാളെ (10.11.2021) 10 മണിയ്ക്ക് ആലപ്പുഴ ജില്ലാ പഞ്ചായത്ത് …

റബ്ബര്‍ കൃഷി ചെയ്തവര്‍ക്ക് ധനസഹായം

Published on :

2018, 2019 വര്‍ഷങ്ങളില്‍ റബ്ബര്‍ കൃഷി ചെയ്തവര്‍ക്ക് ധനസഹായം കിട്ടുന്നതിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതു സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കാന്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററില്‍ വിളിക്കാം. ഇതു സംബന്ധമായ ചോദ്യങ്ങള്‍ക്ക് 2021 നവംബര്‍ 10ാം തീയതി ബുധനാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ റബ്ബര്‍ബോര്‍ഡിലെ അസിസ്റ്റന്റ് സിസ്റ്റംസ് ഓഫീസര്‍ മറുപടി പറയും. കോള്‍ …

ഫെസിലിറ്റേറ്ററുടെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

Published on :

തിരുവനന്തപുരം ആത്മ വഴി നടത്തിവരുന്ന ഡിപ്ലോമ ഇന്‍ അഗ്രികള്‍ച്ചര്‍ എക്‌സ്റ്റന്‍ഷന്‍ സര്‍വ്വീസ് ഫോര്‍ ഇന്‍പുട്ട് ഡീലേഴ്‌സ് എന്ന ഒരു വര്‍ഷത്തെ കോഴ്‌സിന്റെ 2021-22 വര്‍ഷത്തിലേയ്ക്കുളള നടത്തിപ്പിനായി ഫെസിലിറ്റേറ്ററുടെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അഗ്രികള്‍ച്ചര്‍ അഥവാ ഹോര്‍ട്ടികള്‍ച്ചറില്‍ ബി എസ് സിയോ എം എസ് സി യോ ബിരുദവും 5 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ആണ് യോഗ്യത. …

കൂട് മത്സ്യകൃഷിക്ക് പ്രചാരമേറുന്നു

Published on :

ഡാമുകള്‍, പാറമടകള്‍, വലിയ കുളങ്ങള്‍ എന്നിവയില്‍ കൂട് മത്സ്യകൃഷി വ്യാപകമാകുകയാണ്. കെട്ടിക്കിടക്കുന്ന ജലാശയങ്ങളില്‍ നിര്‍മ്മിക്കുന്ന കൂടുകളുടെ നിര്‍മ്മാണച്ചെലവ് താരതമ്യേന കുറവാണ്. കൂടുതല്‍ ആഴം വിളവെടുപ്പിന് തടസ്സമാകുമ്പോഴും മഴകാരണം നിറഞ്ഞ് കവിഞ്ഞ് ഒഴുകുന്നതിന് സാധ്യതയുള്ളപ്പോഴാണ് കൂട് മത്സ്യകൃഷി തിരഞ്ഞെടുക്കുന്നത്. കൂടിനെ ഉറപ്പിച്ച് നിര്‍ത്തുന്ന ആങ്കറുകള്‍, വലക്കൂടുകള്‍ കൃത്യമായി സ്ഥാപിക്കുന്നതിനുള്ള പി.വി.സി. മണല്‍ സിങ്കറുകള്‍, പി.വി.സി. കുഴലുകള്‍കൊണ്ടുള്ള ചട്ടക്കൂട്, …

റബ്ബറിനെ ബാധിക്കുന്ന രോഗങ്ങളുടെയും കീടങ്ങളുടെയും നിയന്ത്രണമാര്‍ഗ്ഗങ്ങള്‍

Published on :

റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബറിനെ ബാധിക്കുന്ന രോഗങ്ങളുടെയും കീടങ്ങളുടെയും നിയന്ത്രണമാര്‍ഗ്ഗങ്ങളെക്കുറിച്ച് നവംബര്‍ 15ന് പരിശീലനം നല്‍കുന്നു. പരിശീലനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 04812353127 എന്ന ഫോണ്‍ നമ്പറിലോ 7994650941 എന്ന വാട്‌സ്ആപ്പ് നമ്പറിലോ ബന്ധപ്പെടാം. ഇ മെയില്‍:training@rubberboard.org.in

 …

ശാസ്ത്രീയ പശുപരിപാലനം

Published on :

കോട്ടയം ക്ഷീരപരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്രീയ പശുപരിപാലനം എന്ന വിഷയത്തില്‍ ആറു ദിവസത്തെ ക്ലാസ്‌റൂം പരിശീലന പരിപാടി നവംബര്‍ 10 മുതല്‍ 17 വരെയുളള തീയതികളില്‍ രാവിലെ 10 മണി മുതല്‍ ഈരയില്‍ക്കടവില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര പരിശീലന കേന്ദ്രത്തില്‍ വച്ച് നടത്തുന്നു. രജിസ്‌ട്രേഷന്‍ ഫീസ് 20 രൂപ. പങ്കെടുക്കുന്നവര്‍ ആധാര്‍കാര്‍ഡ്, രണ്ട് ഡോസ് കോവിഡ് വാക്‌സിനേഷന്‍ …

ആട് വളര്‍ത്തലില്‍ പരിശീലനം

Published on :

തിരുവനന്തപുരം ജില്ലയിലെ കര്‍ഷകര്‍ക്ക് വാണിജ്യാടിസ്ഥാനത്തില്‍ ഉളള ആട് വളര്‍ത്തലില്‍ പരിശീലനം നല്‍കുന്നു. താല്‍പര്യമുളള കര്‍ഷകര്‍ അതാത് പഞ്ചായത്തിലെ മൃഗാശുപത്രിയില്‍ ഈ മാസം 10-ന് (നവംബര്‍ 10) മുമ്പ് അപേക്ഷ സമര്‍പ്പിക്കേതാണെന്ന് തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന 80 കര്‍ഷകര്‍ക്ക് പരിശീലനം നല്‍കുന്നതായിരിക്കും.…

ഗ്രാമപ്രിയ മുട്ടക്കോഴികുഞ്ഞുങ്ങള്‍

Published on :

സദാനന്ദപുരം കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നിന്നും 45 ദിവസം പ്രായമായ, വാക്‌സിനേഷനുകളും വിരമരുന്നു നല്‍കിയതും, ഉല്‍പാദനക്ഷമതയുളളളതുമായ ഗ്രാമപ്രിയ മുട്ടക്കോഴികുഞ്ഞുങ്ങള്‍ 120 രൂപ നിരക്കില്‍ ഈ മാസം 10 (10/11/2021) മുതല്‍ വില്‍പ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0474 2663599 എന്ന നമ്പരില്‍ ബന്ധപ്പെടുക.…