Tuesday, 17th June 2025

നാടന്‍ പൂവന്‍ കോഴിക്കുഞ്ഞുങ്ങള്‍

Published on :

കുടപ്പനക്കുന്ന് പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ 25 എണ്ണത്തില്‍ കൂടുതല്‍ പൂവന്‍ കോഴികുഞ്ഞുങ്ങളെ ആവശ്യമുളളവര്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ 3 മണി വരെ ബുക്ക് ചെയ്യാവുന്നതാണ്. ഒരു ദിവസം പ്രായമായ കുഞ്ഞിന് 10 രൂപ നിരക്കിലാണ് വില്‍പ്പന നടത്തുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2730804 എന്ന നമ്പരില്‍ ബന്ധപ്പെടുക.…

പാല്‍ ഗുണനിയന്ത്രണ ബോധവല്‍ക്കരണ പരിപാടി

Published on :

കോട്ടയം ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ യൂണിറ്റിന്റെയും ചെമ്മലമറ്റം ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെയും ആഭിമുഖ്യത്തില്‍ ഈ മാസം 16-ന് രാവിലെ 10 മണി മുതല്‍ പാല്‍ ഗുണനിയന്ത്രണ ബോധവല്‍ക്കരണ പരിപാടി നടത്തുന്നു. ഇതിനോടനുബന്ധിച്ച് കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന പാലിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിനും അതിലൂടെ കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വില ലഭ്യമാക്കുന്നതിനുമുളള ശാസ്ത്രീയ വശങ്ങളെ കുറിച്ച് ക്ഷീര വികസന വകുപ്പിലെ സാങ്കേതിക …

തെങ്ങില്‍ ഇലചീയല്‍ രോഗത്തിന് പ്രതിവിധി

Published on :

തെങ്ങില്‍ ഇലചീയല്‍ രോഗം കാണുന്നുണ്ടെങ്കില്‍ ഒരു ശതമാനം ബോര്‍ഡോ മിശ്രിതമോ 0.03 ശതമാനം കോപ്പര്‍ ഓക്‌സീക്ലോറൈഡോ തളിക്കുക.…

ഹൈഡ്രോപോണിക്‌സ് കൃഷിരീതിയില്‍ 5 ദിവസത്തെ ഓണ്‍ലൈന്‍ പരിശീലനം

Published on :

കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഹൈടെക്ക് റിസര്‍ച്ച് ആന്റ് ട്രെയിനിംഗ് യൂണിറ്റ്, വെളളാനിക്കര ഇന്‍സ്ട്രക്ഷണല്‍ ഫാമില്‍ വച്ച് നവംബര്‍ മാസം 23 മുതല്‍ 27 വരെ രാവിലെ 10.30 മണി മുതല്‍ ഹൈഡ്രോപോണിക്‌സ് കൃഷിരീതിയില്‍ 5 ദിവസത്തെ ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നു. പങ്കെടുക്കാന്‍ താല്‍പ്പര്യമുളളവര്‍ 7025498850, 7034215912, 9961533547, 0487 2960079 എന്നീ നമ്പരുകളില്‍ പ്രവൃത്തി ദിവസങ്ങളില്‍ …