Tuesday, 17th June 2025

കൂണ്‍കൃഷി, കാര്‍ഷിക യന്ത്രവത്ക്കരണം പരിശീലന പരിപാടി

Published on :

തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ കര്‍ഷകര്‍ക്കായി കഴക്കൂട്ടം ആര്‍.എ.റ്റി.റ്റി.സി-യില്‍ വച്ച് ഈ മാസം 22,23 (നവംബര്‍ 22,23) തീയതികളില്‍ കൂണ്‍കൃഷി എന്ന വിഷയത്തിലും 24,25 (നവംബര്‍ 24,25) തീയതികളില്‍ കാര്‍ഷിക യന്ത്രവത്ക്കരണം എന്ന വിഷയത്തിലും പരിശീലന പരിപാടി നടത്തുന്നു. താല്‍പ്പര്യമുളളവല്‍ ഈ മാസം 15-ന് മുമ്പായി 9497360649, 9447551954 എന്നീ ഫോണ്‍ നമ്പരുകളില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.…

ആട് വളര്‍ത്തലില്‍ പരിശീലനം

Published on :

തിരുവനന്തപുരം ജില്ലയിലെ കര്‍ഷകര്‍ക്ക് വാണിജ്യാടിസ്ഥാനത്തില്‍ ഉളള ആട് വളര്‍ത്തലില്‍ പരിശീലനം നല്‍കുന്നു. താല്‍പര്യമുളള കര്‍ഷകര്‍ അതാത് പഞ്ചായത്തിലെ മൃഗാശുപത്രിയില്‍ ഈ മാസം 10-ന് (നവംബര്‍ 10) മുമ്പ് അപേക്ഷ സമര്‍പ്പിക്കേണ്ടതാണെന്ന് തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന 80 കര്‍ഷകര്‍ക്ക് പരിശീലനം നല്‍കുന്നതായിരിക്കും.…

താറാവ് വളര്‍ത്തല്‍ എന്ന വിഷയത്തില്‍ സൗജന്യ പരിശീലനം

Published on :

തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറി ആന്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് നവംബര്‍ 3-ന് രാവിലെ 10 മുതല്‍ താറാവ് വളര്‍ത്തല്‍ എന്ന വിഷയത്തില്‍ സൗജന്യ പരിശീലനം നടത്തുന്നു. താല്‍പ്പര്യമുളളവര്‍ 9188522711 എന്ന നമ്പരിലേക്ക് വാട്ട്‌സാപ്പ് സമ്പേശം അയച്ചോ, 0469-2965535 എന്ന നമ്പരിലേക്ക് വിളിച്ചോ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.…

ബട്ടണ്‍ മഷ്‌റൂം വില്‍പ്പനയ്ക്ക്

Published on :

കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുളള കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ബട്ടണ്‍ മഷ്‌റൂം വില്‍പ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. 300 ഗ്രാം പാക്കറ്റിനു 90 രൂപയാണ് വില. ആവശ്യമുളളവര്‍ക്ക് 9400483754 എന്ന ഫോണ്‍ നമ്പരില്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ 5 മണി വരെ ബന്ധപ്പെടാവുന്നതാണ്.…

മൃഗസംരക്ഷണമേഖലയിലെ പുതിയ കേന്ദ്ര പദ്ധതികള്‍

Published on :

കേരള ലൈവ്‌സ്റ്റോക്ക് ഡെവലപ്പ്‌മെന്റ് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 5-ന് (നവംബര്‍ 5-ന്) മൃഗസംരക്ഷണമേഖലയിലെ പുതിയ കേന്ദ്ര പദ്ധതികള്‍ എന്ന വിഷയത്തില്‍ ഒരു വെബിനാര്‍ സംഘടിപ്പിക്കുന്നു. ഇതിന്റെ ഉദ്ഘാടനം 5-ന് ഉച്ചയ്ക്ക് 3 മണിക്ക് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ്
മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും. ദേശിയ കന്നുകാലി മിഷന്‍ പ്രകാരമുളള കോഴിവളര്‍ത്തല്‍, ആട് വളര്‍ത്തല്‍, പന്നി …

പ്ലാന്റേഷന്‍ മാനേജ്‌മെന്റില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമാ കോഴ്‌സ്

Published on :

റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബര്‍ പ്ലാന്റേഷന്‍ മാനേജ്‌മെന്റില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമാ കോഴ്‌സ് തുടങ്ങുന്നു. കോട്ടയത്തുള്ള എന്‍.ഐ.ആര്‍.റ്റി.യില്‍ നവംബര്‍ 24-ന് ആരംഭിക്കുന്ന കോഴ്‌സിന്റെ കാലാവധി ഒരു വര്‍ഷമാണ്. കൃഷി, സസ്യശാസ്ത്രം, അനുബന്ധവിഷയങ്ങള്‍ എന്നിവയിലേതിലെങ്കിലും ബിരുദമുള്ളവര്‍, റബ്ബര്‍തോട്ടമേഖലയില്‍ ജോലിചെയ്തുവരുന്ന സൂപ്പര്‍വൈസര്‍മാര്‍, ഫീല്‍ഡ് ഓഫീസര്‍മാര്‍; റബ്ബറുത്പാദകസംഘങ്ങള്‍, അഗ്രി-ബിസിനസ് കമ്പനികള്‍, കാര്‍ഷികസഹകരണസ്ഥാപനങ്ങള്‍, കര്‍ഷകസംഘടനകള്‍, …

ചീരച്ചേമ്പ് നിസാരക്കാരനല്ല: കൊളസ്‌ട്രോളിനെ നിയന്ത്രിക്കും

Published on :

ചേമ്പുകളോട് പൊതുവെ പുതിയ തലമുറയിലെ ആളുകള്‍ക്ക് പ്രിയമില്ല. എന്നാല്‍ ചീരച്ചേമ്പിനെ നിസാരനായി കാണേണ്ട. രുചികരം മാത്രമല്ല, പോഷകസമൃദ്ധവുമാണ് ചീരച്ചേമ്പ് എന്ന ഇലച്ചേമ്പ്. വിത്തില്ലാച്ചേമ്പ് എന്നും അറിയപ്പെടുന്നതാണ് ഇത്. കൊളസ്‌ട്രോള്‍ നിയന്ത്രണത്തിന് ഉത്തമമാണിതെന്ന് കരുതുന്നു.
സാധാരണ ചേമ്പിലകളില്‍ നിന്നും വ്യത്യസ്തമായ ഇലയാണ് ഇതിനുള്ളത്. ഇലകളും തണ്ടുകളും പൂര്‍ണമായും കറികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും. ചേമ്പ് എന്നാണ് പേരെങ്കിലും കിഴങ്ങില്ലാത്തതാണ് …

പച്ചക്കറി വിളകളിലെ വെള്ളീച്ചകളെ നിയന്ത്രിക്കാം

Published on :

കാലാവസ്ഥ വ്യതിയാനമാണെന്ന് പറയാം, പച്ചക്കറി വിളകളില്‍ പ്രത്യേകിച്ച് വഴുതിനവര്‍ഗ്ഗവിളകളായ വഴുതിന, തക്കാളി, മുളകിനങ്ങള്‍ എന്നിവയില്‍ വെള്ളീച്ചയുടെ ആക്രമണം രൂക്ഷമാണ്. നഴ്‌സറിയില്‍ തുടങ്ങി വിളയുടെ വിവിധ ഘട്ടങ്ങളില്‍ ഇത് ചെടിയെ ആക്രമിക്കുന്നു. ഇലകളില്‍ മുട്ടയിട്ട് വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളും, ഈച്ചയും അടിവശത്തിരുന്ന് നീര് ഊറ്റി കുടിക്കുന്നതിനാല്‍ ഇലകള്‍ കുരുടിച്ച് ചെടി മുരടിച്ച് നശിക്കുന്നു. ഇലകള്‍ കൈകൊണ്ട് ഇളക്കി നോക്കിയാല്‍ …