കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതി പ്രകാരം ചെറുകിട കൂണ്‍ ഉല്‍പാദനം, ഹൈടെക് കൂണ്‍കൃഷി, കൂണ്‍ സംസ്‌കരണം, കൂണ്‍ വിത്തുല്‍പാദന യൂണിറ്റുകള്‍ എന്നിവയ്ക്കു 40ശതമാനം സബ്‌സിഡിയും മണ്ണിര കമ്പോസ്റ്റ് യൂണിറ്റുകള്‍ക്ക് 50 ശതമാനം സബ്‌സിഡിയും
അനുവദിക്കുന്നു. കൂടാതെ 50 സെന്റ് സ്ഥലത്ത് നഴ്‌സറി സ്ഥാപിക്കുന്നതിന് കാര്‍ഷിക ഗ്രൂപ്പുകള്‍, കുടുംബശ്രീ,
സൊസൈറ്റികള്‍ എന്നിവയ്ക്ക് 50 ശതമാനം ധനസഹായം പരമാവധി 15 ലക്ഷം രൂപയും അനുവദിക്കുന്നു.
ഔഷധ സസ്യകൃഷി വികസന പദ്ധതി പ്രകാരം ഗ്രൂപ്പടിസ്ഥാനത്തില്‍ ഔഷധ സസ്യങ്ങള്‍ കൃഷി ചെയ്യുന്നതിന്
ഹെക്ടറിന് 1.25 ലക്ഷം രൂപ വരെയും ധനസഹായം അനുവദിക്കുന്നു. താല്‍പര്യമുളള തൃശൂര്‍ ജില്ലയിലെ
കര്‍ഷകര്‍, കാര്‍ഷിക ഗ്രൂപ്പുകള്‍ എന്നിവര്‍ അതതു സ്ഥലത്തെ കൃഷിഭവനുമായോ 8086606434 എന്ന ഫോണ്‍
നമ്പരില്‍ ബന്ധപ്പെടുകയോ ചെയ്യണമെന്ന് തൃശൂര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
Friday, 29th September 2023
Leave a Reply