Tuesday, 17th June 2025

തേനീച്ചവളര്‍ത്തലില്‍ രണ്ട് ദിവസത്തെ പരിശീലനം

Published on :

ഹോര്‍ട്ടി കോര്‍പ്പിന്റെ ആഭിമുഖ്യത്തില്‍ മണക്കാട് കൃഷിഭവനില്‍ നവംബര്‍ 10,11 ന് തേനീച്ചവളര്‍ത്തല്‍ എന്ന വിഷയത്തില്‍ രണ്ട് ദിവസത്തെ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നു. പരിശീലനത്തില്‍ പങ്കെടുക്കുന്ന താല്‍പര്യമുളള കര്‍ഷകര്‍ക്ക് രണ്ടു ദിവസത്തെ തുടര്‍ ഫീല്‍ഡ്തല പരിശീലനവും, 3 ദിവസത്തെ തേനധിഷ്ഠിത ഉല്‍പന്ന നിര്‍മ്മാണ പരിശീലനവും, ഖാദി ബോര്‍ഡില്‍ നിന്നും സംരംഭകത്വ സബ്‌സിഡിയും ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447910989, 9446578250 …

വിഗോവ താറാവുകളെ വില്‍പ്പനയ്ക്ക്

Published on :

നിരണം സര്‍ക്കാര്‍ താറാവു വളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നും 70 ദിവസത്തിന് മുകളില്‍ പ്രായമുളള ബ്രോയിലര്‍ ഇനത്തില്‍പ്പെട്ട പരിമിതമായ എണ്ണം വിഗോവ താറാവുകളെ താറാവ് ഒന്നിന് 325 രൂപ നിരക്കില്‍ വില്‍പ്പനയ്ക്ക് ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0469-2711898 എന്ന ഫോണ്‍ നമ്പരില്‍ ഓഫീസ് പ്രവൃത്തി സമയങ്ങളില്‍ ബന്ധപ്പെടുക.…

കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്ത പശുക്കളേയും എരുമകളേയും അടിയന്തിരമായി കുത്തിവയ്പ്പിന് വിധേയമാക്കണം

Published on :

പന്തളം മുനിസിപ്പാലിറ്റിയില്‍ ഇനിയും കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്ത പശുക്കളേയും എരുമകളേയും അടിയന്തിരമായി കുത്തിവയ്പ്പിന് വിധേയമാക്കണമെന്ന് പന്തളം സീനിയര്‍ വെറ്ററിനറി സര്‍ജന്‍ അറിയിക്കുന്നു. പന്തളം മൃഗാശുപത്രിയില്‍ നേരിട്ട് ബന്ധപ്പെടുകയോ 9496108764 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.…

മുട്ടപരാദമായ ട്രൈക്കോഗ്രാമ്മയുടെ മുട്ടക്കാര്‍ഡുകള്‍ ലഭ്യമാണ്

Published on :

വെള്ളാനിക്കര കാര്‍ഷിക കോളേജിലെ ബയോകണ്‍ട്രോള്‍ ലാബില്‍ നെല്ലിലെ തണ്ടുതുരപ്പനെയും ഓലചുരുട്ടിയെയും നിയന്ത്രിക്കുന്ന മുട്ടപരാദമായ ട്രൈക്കോഗ്രാമ്മയുടെ മുട്ടക്കാര്‍ഡുകള്‍ ലഭ്യമാണ്. ആവശ്യമുള്ളവര്‍ 0487 2438470, 9946662656 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.…

കാര്‍ഷിക മേഖലയുടെ വികസനത്തിനായി കേരളവും വിയറ്റ്‌നാമും

Published on :

കാര്‍ഷിക മേഖലയുടെ വികസനത്തിനായി കേരളവും വിയറ്റ്‌നാമും സംയുക്ത സഹകരണത്തോടെ പദ്ധതികള്‍ നടപ്പാക്കുമെന്ന് വിയറ്റ്‌നാം അംബാസിഡര്‍ ഫാം സാന്‍ഹ് ചൗവിന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക സംഘവുമായി നടന്ന കൂടിക്കാഴ്ചയില്‍ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി.
പ്രസാദ് അറിയിച്ചു. കര്‍ഷകന് സമൂഹത്തില്‍ മാന്യമായ ജീവിതനിലവാരം ഉറപ്പു നല്‍കുന്നതിനായി കാര്‍ഷിക
വരുമാനം 50 ശതമാനമെങ്കിലും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യം …

നവംബര്‍ മാസം തെങ്ങിനും കുരുമുളകിനും ചെയ്യേണ്ട കൃഷിരീതികള്‍

Published on :

മഴക്കാലത്ത് തെങ്ങിന് മണ്ടചീയല്‍ രോഗം ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. തെങ്ങിന്റെ നാമ്പോലയില്‍ മുരടിപ്പോ നിറവ്യത്യാസമോ ഉണ്ടോ എന്ന് ശ്രദ്ധിക്കണം. തെങ്ങിന്റെ മണ്ട വൃത്തിയായി സൂക്ഷിക്കണം. ജൂണ്‍ മാസത്തില്‍ നട്ട പുതിയ തൈകള്‍ നശിച്ചുപോയിട്ടുണ്ടെങ്കില്‍ പുതിയ തൈകള്‍ ഇപ്പോള്‍ വച്ചുപിടിപ്പിക്കാവുന്നതാണ്. മഴ കുറയുന്ന സമയത്ത് തടങ്ങളില്‍ പുതയിടുന്നത് നല്ലതാണ്. കരിയില, മരച്ചില്ലകള്‍, ഓല എന്നിവയൊക്കെ പുതയിടുന്നതിനായി ഉപയോഗിക്കാം. …