Tuesday, 30th November 2021

റബ്ബറിനെ ബാധിക്കുന്ന രോഗങ്ങളും നിയന്ത്രണമാര്‍ഗങ്ങളും – ഓണ്‍ലൈന്‍ പരിശീലനം

Published on :

റബ്ബറിനെ ബാധിക്കുന്ന രോഗങ്ങളുടെയും കീടങ്ങളുടെയും നിയന്ത്രണ മാര്‍ഗ്ഗങ്ങളെക്കുറിച്ച് റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. നവംബര്‍ 29-ന് ഉച്ചകഴിഞ്ഞ് 2.30 മുതല്‍ വൈകിട്ട് 4.30 വരെയാണ് പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 2353127 എന്ന ഫോണ്‍ നമ്പറിലോ 7994650941 എന്ന വാട്‌സ്ആപ്പ് നമ്പറിലോ training@rubberboard.org.in എന്ന ഇമെയില്‍ …

തേനീച്ച കൃഷി പരിശീലനപരിപാടി

Published on :

കാര്‍ഷിക വിളവര്‍ദ്ധനവിന് തേനീച്ച പരിപാലനം എന്ന ആശയം മുന്‍നിര്‍ത്തി, പീലിക്കോട് ഉത്തരമേഖല കാര്‍ഷിക ഗവേഷണ കേന്ദ്രവും ഹോര്‍ട്ടികോര്‍പ്പും സംയുക്തമായി തേനീച്ച കൃഷിയില്‍ 2021 ഡിസംബര്‍ 8 മുതല്‍ 10 വരെ ഗവേഷണ കേന്ദ്രത്തില്‍ വെച്ച് ത്രിദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ നവംബര്‍ 30ന് മുമ്പായി 9846334758 എന്ന ഫോണ്‍ നമ്പരില്‍ …

ഹോര്‍ട്ടികോര്‍പ്പിന്റെ പുതിയ സ്റ്റാള്‍ പൊറ്റമ്മലില്‍

Published on :

കോഴിക്കോട് ഹോര്‍ട്ടികോര്‍പ്പിന്റെ പുതിയ സ്റ്റാള്‍ പൊറ്റമ്മല്‍ കുതിരവട്ടം റോഡില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കര്‍ഷകരില്‍ നിന്നും ഉയര്‍ന്ന വിലയ്ക്ക് സംഭരിക്കുന്ന നാടന്‍ പച്ചക്കറികള്‍, പഴങ്ങള്‍, മറുനാടന്‍ പച്ചക്കറികള്‍ ഹോര്‍ട്ടി കോര്‍പ്പ് പുറത്തിറക്കുന്ന അഗ്മാര്‍ക്ക് അംഗീകാരമുളള അമൃത് ബ്രാന്റ് തേന്‍ എന്നിവ ന്യായവിലക്ക് പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നതാണ്. സ്റ്റാള്‍ പ്രവര്‍ത്തനസമയം രാവിലെ 10 മുതല്‍ വൈകിട്ട് 7 മണി വരെ …

ക്ഷീരകര്‍ഷകര്‍ക്ക് സഹായവുമായി കേരള ഫീഡ്‌സ് ഫീഡ് ഓണ്‍ വീല്‍സ്

Published on :

കോവിഡ് മഹാമാരിയാലും പ്രകൃതി ദുരന്തങ്ങളാലും ദുരിതത്തിലായ ക്ഷീരകര്‍ഷകരെ സഹായിക്കുന്നത് ലക്ഷ്യമിട്ട് കേരള ഫീഡ്‌സ് കെ.എസ്.ആര്‍.റ്റി.സി യുമായി സഹകരിച്ച് ഫീഡ് ഓണ്‍ വീല്‍സ് പദ്ധതി കരുനാഗപ്പളളി, കോഴിക്കോട് യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. ഫീഡ് ഓണ്‍ വീല്‍സിന്റെ യാത്രാ വഴിയില്‍ ബസ് നിര്‍ത്തുന്ന സ്ഥലങ്ങളില്‍ നിന്നോ, ബസ് നിര്‍ത്തിച്ചോ കര്‍ഷകര്‍ക്ക് കേരളാ ഫീഡ്‌സിന്റെ ഉത്പന്നങ്ങള്‍ വാങ്ങാവുന്നതാണ്. 9447490116 …

ലോക മണ്ണ് ദിനം – കവിതാരചന മത്സരം

Published on :

കര്‍ഷകരിലേക്ക് ലോക മണ്ണു ദിനത്തിന്റെ (ഡിസംബര്‍ 5) പ്രാധാന്യവും സന്ദേശവും എത്തിക്കുന്നതിനായി കോഴിക്കോട് ജില്ലാ മണ്ണു പരിശോധനാ ലബോറട്ടറിയ ുടെ നേതൃത്വത്തില്‍ 2021 ഡിസംബര്‍ 10 മുതല്‍ 20 വരെ പൊതുജ നങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രവൃത്തിസമയങ്ങൡ ലാബ് സന്ദര്‍ശിക്കാനും സംശയ നിവാരണത്തിനും അവസരമൊരുക്കുന്നു. അതോടൊപ്പം ജില്ലയിലെ കര്‍ഷകര്‍ക്കായി ലോകമണ്ണു ദിനം പ്രമാണിച്ച് “ മണ്ണ്” എന്ന …

മൃഗസംരക്ഷണ മേഖലയില്‍ നഷ്ടപരിഹാരം വിതരണോത്ഘാടനം

Published on :

സംസ്ഥാനത്ത് 2021 ഒക്‌ടോബര്‍ മാസം ഉണ്ടായ പ്രകൃതിക്കെടുതിയില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരത്തിന്റെ ആദ്യഘട്ട ജില്ലാതല വിതരണോദ്ഘാടനം നാളെ (25/11/21) വൈകിട്ട് 4 മണിക്ക് കോട്ടാങ്ങല്‍ പഞ്ചായത്തിലെ വായ്പൂര് സര്‍വ്വീസ് സഹകരണബാങ്ക് ആഡിറ്റോറിയത്തില്‍ കൂടുന്ന ചടങ്ങില്‍ വച്ച് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിര്‍വഹിക്കും. ചടങ്ങില്‍ റാന്നി എം.എല്‍.എ. അഡ്വ. …

പന്നിവളര്‍ത്തല്‍ പരിശീലനം

Published on :

മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍വച്ച് നവംബര്‍ 24ന് നടത്തുന്ന പന്നിവളര്‍ത്തല്‍ എന്ന വിഷയത്തിലെ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവ കൊണ്ടുവരേണ്ടതാണ്. ഈ മാസം 30 മുതല്‍ ഡിസംബര്‍ 3 വരെ നടത്തുന്ന വാണിജ്യാടിസ്ഥാനത്തിലുള്ള ആടുവളര്‍ത്തല്‍ എന്ന വിഷയത്തിലുള്ള പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ അടുത്തുള്ള വെറ്ററിനറി സര്‍ജന്റെ ശുപാര്‍ശ സഹിതം 0491 …

ശാസ്ത്രീയ പശുപരിപാലനം

Published on :

കോട്ടയം ക്ഷീരപരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി ശാസ്ത്രീയ പശുപരിപാലനം എന്ന വിഷയത്തില്‍ ഓഫ് കാമ്പസ് പരിശീലന പരിപാടി ഈ മാസം 27 വരെ കൊടുങ്ങൂര്‍ ക്ഷീരസംഘത്തില്‍വെച്ച് നടത്തുന്നു.…

കാടക്കോഴിവളര്‍ത്തലില്‍ പരിശീലനം

Published on :

ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ മാസത്തില്‍ കാടക്കോഴി വളര്‍ത്തല്‍, തീറ്റപ്പുല്‍കൃഷിയും സൈലേജ് നിര്‍മ്മാണവും, കറവപ്പശു വളര്‍ത്തല്‍ എന്നീ വിഷയങ്ങളില്‍ പരിശീലനം സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവര്‍ 0494 2962296, 8089293728 എന്നീ നമ്പറുകളില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.…

ഫലവൃക്ഷത്തൈകള്‍ വില്‍പ്പനയ്ക്ക്

Published on :

കേരള കാര്‍ഷിക സര്‍വകലാശാലയുടെ കാര്‍ഷിക വിജ്ഞാന വിപണന കേന്ദ്രം വേങ്ങേരിയില്‍ അവക്കാഡോ, മാതളം, പേര, പ്ലാവ്, മാവ്, ചാമ്പ, പാഷന്‍ ഫ്രുട്ട്, റംബൂട്ടാന്‍, സപ്പോട്ട എന്നീ ഫലവൃക്ഷ തൈകളും, കറ്റാര്‍വാഴ, വേപ്പ്, കമുക്, കറിവേപ്പ്, കുടമ്പുളി, ഗ്രാമ്പു, കുരുമുളക്, പൂച്ചെടികള്‍ എന്നിവയുടെ തൈകളും, പച്ചക്കറി വിത്തുകള്‍, ചിപ്പിക്കൂണ്‍ വിത്തുകള്‍, ജൈവവളങ്ങള്‍, ജൈവനിയന്ത്രണ ഉപാധികള്‍, മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ …