Thursday, 13th June 2024

ബയോവിന്‍ അഗ്രോറിസര്‍ച്ചിന്‍റെ കാര്‍ഷിക മേഖലയിലെ ഇടപെടലുകള്‍ വയനാട്ടിലെ കര്‍ഷകര്‍ക്ക് പുത്തന്‍ പ്രതീക്ഷ നല്‍കുന്നു. സംസ്ഥാനത്തു തന്നെ ഏറ്റവും വലിയ ജൈവ കൃഷി വ്യാപന പദ്ധതിയാണ് മാനന്തവാടി രൂപത നേതൃത്വം നല്‍കുന്ന ബയോവിന്‍ അഗ്രോ റിസര്‍ച്ച് നടപ്പിലാക്കുന്നത്. നിലവില്‍ പതിനെണ്ണായിരത്തി അഞ്ഞൂറ് കര്‍ഷ കര്‍ ബയോവിന്‍ അഗ്രോ റിസര്‍ച്ചിന്‍റെ ജൈവകൃഷി വ്യാപന പദ്ധതിയില്‍ അംഗങ്ങളാണ്.
കര്‍ഷകരെ സംഘടിപ്പിക്കുക, ഫാം ക്ലബ്ബുകളാക്കി രജിസ്റ്റര്‍ ചെയ്യിപ്പിക്കു ക, കാര്‍ഷിക ബോധവത്ക്കരണം യഥാസമയം നടത്തുക, അന്താരാഷ്ട്ര തലത്തിലുള്ള ജൈവകൃഷി സര്‍ട്ടി ഫിക്കറ്റ് നേടിക്കൊടുക്കുക, കര്‍ഷ രുടെ ഉത്പ്പന്നങ്ങള്‍ സംഭരിക്കുക, സംസ്കരിക്കുക, മൂല്യ വര്‍ദ്ധനവ് വരു ത്തി വിപണനം നടത്തുക തുടങ്ങി മുഴുവന്‍ കാര്‍ഷിക ഇടപെടലുകളും അനുവര്‍ത്തിച്ചു കൊണ്ടാണ് ബയോ വിന്‍ അഗ്രോ റിസര്‍ച്ച് ജൈവകൃഷി പദ്ധതി നടപ്പിലാക്കുന്നത്. .
കാര്‍ഷിക ഉത്പ്പന്നങ്ങള്‍ക്ക് ഉയര്‍ ന്ന വില ലഭിക്കുന്നതിന് ഉത്പ്പന്ന ങ്ങള്‍ പരമാവധി മൂല്യ വര്‍ദ്ധനവ് നടത്തി വിപണിയില്‍ എത്തിക്കുന്ന തിനാണ് ബയോവിന്‍ അഗ്രോ റിസര്‍ച്ച് ശ്രദ്ധിക്കുന്നത്. വെള്ളക്കുരുമുളക്, ഡീ ഹൈഡ്രേറ്റഡ് ഗ്രീന്‍ പെപ്പര്‍ (ഉഏജ), പെപ്പര്‍ ഇന്‍ ബ്രൈന്‍, കുരുമുളക് പൊടി, നുറുക്കിയ കുരുമുളക്, ടീ കട്ട് കുരുമുളക് തുടങ്ങി പത്തി ലധികം മൂല്യ വര്‍ദ്ധിത ഉത്പ്പന്നങ്ങ ളാണ് കുരുമുളകില്‍ നിന്നു മാത്രം ബയോവിന്‍ അഗ്രോ റിസര്‍ച്ച് വിപണിയില്‍ എത്തിക്കുന്നത്. ഇപ്പോ ള്‍ മാനന്തവാടി മേരിമാതാ കോളേജിന് സമീപമുള്ള 25000 സ്ക്വയര്‍ ഫീറ്റ് വിസ് തീര്‍ണമുള്ള ബയോലാന്‍ഡ് അഗ്രോ പ്രോസസ്സിംഗ് സെന്‍റര്‍ നി ന്നും പച്ചക്കറികള്‍, കിഴങ്ങു വര്‍ഗ്ഗ ങ്ങള്‍, ചക്കയുള്‍പ്പടെയുള്ള പഴവര്‍ഗ്ഗ ങ്ങള്‍, സുഗന്ധ വ്യജ്ഞനങ്ങള്‍, കാപ്പി തുടങ്ങിയവ കൂടുതല്‍ വൈവി ധ്യമുള്ള ഉത്പ്പന്നങ്ങളാക്കി മാറ്റുന്നു
കുരുമുളകിനു പുറമേ ഇഞ്ചിക്കും ഈ വര്‍ഷം വര്‍ദ്ധിച്ച ആവശ്യമുണ്ട്. വയനാട്ടിലെ കര്‍ഷകര്‍ പരമ്പരാഗത മായി ഇഞ്ചി ചുക്കാക്കി മാറ്റുകയാണ് ചെയ്യുന്നത് . എന്നാല്‍ ബയോവിന്‍ അഗ്രോ റിസര്‍ച്ച് പച്ച ഇഞ്ചി നന്നായി കഴുകി , തൊലി കളയാതെ കനം കുറച്ച് അരിഞ്ഞാണ് ഇഞ്ചി യുടെ മൂല്യ വര്‍ദ്ധനവ് നടത്തുന്നത്. ഇഞ്ചി ചിപ്സ്, നുറുക്കിയ ഇഞ്ചി, ടീ കട്ട് ഇഞ്ചി, ഇഞ്ചി പൊടി എന്നീ ഉത്പ്പന്നങ്ങളാണ് വിപണനം നടത്തു ന്നത്.
വയനാട്ടിലെ ഏറ്റവും പ്രധാന ഉത്പ്പന്നമായ കാപ്പി ബയോവിന്‍ അഗ്രോ റിസര്‍ച്ച് ഫെയര്‍ട്രേഡിംഗ് വഴി വിപണനം നടത്തി കര്‍ഷകര്‍ക്ക് അധിക വില നല്‍കുന്നു. കൂടാതെ തെരുവപ്പുല്ല്, സര്‍വ്വ സുഗന്ധിയുടെ ഇല, കായ്, ഗ്രാമ്പൂ, കറുവപ്പട്ട, മഞ്ഞ ള്‍, ജാതി, ഏലം, കുടം പുളി തുടങ്ങി വയനാട്ടിലെ ഒട്ടുമിക്ക ഉത്പ്പന്നങ്ങളും വിപണിയില്‍ എത്തിക്കുന്നു.
നിലവില്‍ അമേരിക്ക, കാനഡ, ജര്‍മനി, ഡെന്മാര്‍ക്ക്, ഇംഗ്ലണ്ട്, നെതര്‍ലാന്‍റ് തുടങ്ങി മുപ്പതോളം രാജ്യ ങ്ങളിലേക്കാണ് ബയോവിന്‍ അഗ്രോ റിസര്‍ച്ച് വയനാട്ടിലെ ജൈവ ഉത്പ്പ ന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നത്. ഇതിലൂടെ പൊതുവിപണിയിലെ വില യേക്കാള്‍ 30 മുതല്‍ 300 ശതമാനം വരെ അധിക വില നല്‍കാനും സാധി ക്കുന്നു.
ബയോവിന്‍ അഗ്രോ റിസര്‍ച്ച് ജൈവ കൃഷി വ്യാപന പദ്ധതിക്ക് നബാര്‍ഡ്, കൃഷി വകുപ്പ്, സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, സ്പൈസസ് ബോര്‍ഡ്, കോഫീ ബോര്‍ഡ്, കിന്‍ഫ്ര, കേരള കാര്‍ഷിക സര്‍വ്വകലാശാല, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്ക ള്‍ച്ചര്‍ റിസേര്‍ച്ച് തുടങ്ങിയവ സാങ്കേ തിക – സാമ്പത്തിക സഹായങ്ങള്‍ നല്‍കി വരുന്നു. 70 തൊഴിലാളികളും ,60 സ്റ്റാഫ് അംഗങ്ങളുമുള്ള ബയോവിന്‍ അഗ്രോ റിസേര്‍ച്ചിന് അഡ്വ. ഫാ. ജോണ്‍ ചൂരപ്പുഴയില്‍ നേതൃത്വം നല്‍കുന്നു

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *