Saturday, 7th September 2024

പൂപ്പൊലി : അന്താരാഷ്ട്ര പുഷ്‌പോത്സവം ജനുവരി 1 മുതല്‍ 12 വരെ

Published on :

കേരള കാര്‍ഷിക സര്‍വകലാശാലയുടെ നേതൃത്വത്തില്‍ അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ജനുവരി 1 മുതല്‍ 12 വരെ പൂപ്പൊലി 2020 നടത്തപ്പെടും. കേരളത്തിന്റെ കാര്‍ഷിക ടൂറിസം ഭൂപടത്തില്‍ ഇടംനേടിയ അന്താരാഷ്ട്ര പുഷ്‌പോത്സവമാണ് പൂപ്പൊലി. പുഷ്പകൃഷിയുടെ അനന്ത സാധ്യതകള്‍ വയനാടന്‍ കാര്‍ഷിക മേഖലയ്ക്ക് പരിചയപ്പെടുത്തി വിജയകരമായി ആറ് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ മുന്‍ വര്‍ഷങ്ങളേക്കാള്‍ പതിന്മടങ്ങ് ഭംഗിയോടെയാണ് …

ഒരുക്കങ്ങൾ പൂർത്തിയായി:പൂപ്പൊലി അന്താരാഷ്ട്ര പുഷ്പോത്സവം ജനുവരി ഒന്നിന് തുടങ്ങും.

Published on :
സി.വി.ഷിബു.
കൽപ്പറ്റ: 
കേരളത്തിന്റെ കാർഷിക- ടൂറിസം ഭൂപടത്തിൽ ഇടം നേടിയ വയനാട്ടിലെ അന്താരാഷ്ട്ര പുഷ്പോത്സവം 
 കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ നേതൃത്വത്തില്‍ അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ജനുവരി ഒന്ന്  മുതല്‍  12 വരെ   പൂപ്പൊലി 2020 എന്ന പേരില്‍ നടക്കും.. 
  ഒരുക്കങ്ങൾ പൂർത്തിയായതായി സർവ്വകലാശാല അധികൃതർ കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ  അറിയിച്ചു. 
 
      പുഷ്പകൃഷിയുടെ അനന്തസാധ്യതകള്‍ വയനാടന്‍

പച്ചക്കറി കൃഷി വ്യാപനത്തിന് ജീവനി പദ്ധതി.

Published on :
സി.വി.ഷിബു.
തൃശൂർ: 
കേരളത്തിൽ  വിഷരഹിതമായ പച്ചക്കറി ലഭ്യമാക്കുന്നതിനും പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത ലക്ഷ്യമിട്ടും  കൃഷിവകുപ്പിൻ്റെ ജീവനി’ പദ്ധതി . സർ‍ക്കാരിന്റെ വിവിധ മിഷനുകളുടെ മാതൃകയിലുള്ള പദ്ധതി ജനുവരി ഒന്നിനു തുടങ്ങും. 2021 ലെ വിഷു വരെ തുടരുന്ന പദ്ധതി പൂർത്തിയാവുന്നതോടെ സംസ്ഥാനം പച്ചക്കറി ഉൽപാദനത്തിൽ സ്വയം പര്യാപ്തത നേടുമെന്നു മന്ത്രി വി.എസ്. സുനിൽ കുമാർ

കുടിയേറ്റമേഖലയില്‍ നിന്ന് വേറിട്ട രുചിയുമായി ‘ബെന്‍സ് കോഫി’ വിപണിയില്‍

Published on :

കല്‍പ്പറ്റ: കുടിയേറ്റമേഖലയില്‍ നിന്ന് വേറിട്ട രുചിയുമായി ഒരു കോഫി ബ്രാന്റ് കൂടി വിപണിയില്‍. ബെന്‍സ് കോഫി എന്ന പേരിലാണ് വ്യത്യസ്ത രൂചിക്കൂട്ടുകള്‍ ചേര്‍ത്ത് പുതിയൊരു കോഫി ബ്രാന്റ് വിപണിയിലെത്തിച്ചിരിക്കുന്നത്. പുല്‍പ്പള്ളി മേക്കാട്ടില്‍ സജി, സുരഭിക്കവല നിരപ്പുതൊട്ടിയില്‍ ബെന്നി എന്നിവരുടെ സൗഹൃദത്തില്‍ നിന്നാണ് വയനാടന്‍ കോഫി ബ്രാന്റ് ചെയ്യുകയെന്ന ആശയത്തിലേക്കെത്തുന്നത്. കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ നിന്നും നേരിട്ട് ഉണ്ടക്കാപ്പി

നൂറ്റാണ്ടുകളുടെ പാരമ്പര്യം : നെൽകൃഷിയിൽ നൂറ്മേനി കൊയ്ത് എടത്തന

Published on :

പാരമ്പര്യത്തിന്റെ കൂട്ടായ്മയിൽ എടത്തനയിൽ വിളയിച്ച നെൽകൃഷി നൂറുമേനി കൊയ്തു. കൊയ്ത്തുപാട്ടിന്റെ താളത്തിൽ സ്ത്രീകളൊന്നാകെ പാടത്തിറങ്ങിയപ്പോൾ അത് നാടിന്റെ ഉത്സവമായി. എടത്തന തറവാടിന്റെ സ്വന്തമായ 16 ഏക്കർ പാടശേഖരത്തിലാണ് ഇത്തവണ നെല്ല് വിളയിച്ചത്.നാട്ടിയും വിളവെടുപ്പുമെല്ലാം ഇവിടെ ആഘോഷത്തിന്റെ അലയൊലിലാണ് നടക്കാറുള്ളത്. ഈ പതിവ് പതിറ്റാണ്ടുകളായി മാറ്റമില്ലാതെ തുടരുന്നു.പോയ കാലത്തിന്റെ കൃഷിയറിവുകൾ നാളെയ്ക്കായി കരുതിവെയ്ക്കുന്ന എടത്തന തറവാടിന് ഉപജീവനത്തിനുമപ്പുറം നെൽകൃഷി അനുഷ്ഠാനമാണ്.നഷ്ട …

കർഷകർക്കായി നോളെഡ്ജ് സെന്റർ ആരംഭിക്കുന്നു

Published on :

തലസ്ഥാനത്തെ കർഷകർക്ക് വേണ്ട മാർഗ നിർദ്ദേശങ്ങൾ നൽകുന്നതിന് വെജിറ്റബിൾ ആന്റ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ ഓഫ് കേരളയുടെ ആഭിമുഖ്യത്തിൽ ഫാർമർ നോളെഡ്ജ് സെന്റർ ആരംഭിക്കുന്നു. തിരുവനന്തപുരം ആനയറ മൊത്തവ്യാപാര വിപണിയിൽ നിർമ്മിക്കുന്ന നോളെഡ്ജ് സെന്ററിന്റെ ശിലാസ്ഥാപന കർമ്മം കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിച്ചു.
പ്രകൃതിക്ക് അനുയോജ്യമായ കൃഷിരീതികൾ, ആധുനിക സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള അറിവ്, സംശയനിവാരണം, …

വൈഗ മത്സര വിജയികള്‍

Published on :

കൃഷിവകുപ്പും ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും ചേര്‍ന്ന് വൈഗ കാര്‍ഷികമേളയോട് അനുബന്ധിച്ച് നടത്തിയ വീഡിയോ, ഫോട്ടോഗ്രാഫി, ലേഖനം, കഥ എന്നിവയുടെ മത്സരഫലം മന്ത്രി വി.എസ്. സുനില്‍കുമാര്‍ പ്രഖ്യാപിച്ചു.
വീഡിയോ മത്സരത്തില്‍ (ടി.വി.ചാനല്‍ വിഭാഗം) മാതൃഭൂമി ന്യൂസിലെ എ.നദീറ ഒന്നാം സ്ഥാനവും, എഷ്യാനെറ്റ് ന്യൂസിലെ രാഹുലിന് രണ്ടാംസ്ഥാനവും, ന്യൂസ് 18ലെ വി.എസ്. കൃഷ്ണരാജ് മൂന്നാംസ്ഥാനവും നേടി.
വീഡിയോ മത്സരം …

കൃഷി വകുപ്പ് വൈഗ മീഡിയ അവാർഡുകൾ വിതരണം ചെയ്തു.

Published on :
കൃഷി വകുപ്പ് വൈഗ മീഡിയ അവാർഡുകൾ വിതരണം ചെയ്തു.
കൽപ്പറ്റ: കേരള കൃഷി വകുപ്പ് വൈഗ 2018 മീഡിയ അവാർഡുകൾ സമ്മാനിച്ചു. തൃശൂർ പ്രസ്സ് ക്ലബ്ബ് ഹാളിൽ അബ്ദുൾ ഖാദർ എം.എൽ.എ. യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ അവാർഡുകൾ വിതരണം ചെയ്തു അച്ചടി- ദൃശ്യ- ശ്രവ്യ- ഓൺലൈൻ മാധ്യമ

റൂറൽ മാർട്ടും കാർഷിക മാർക്കറ്റും ഉദ്ഘാടനം ജനുവരി 3-ന്.

Published on :
പാലക്കാട്: 
നബാർഡിന്റെ സഹകരണത്തോടെ ഇൻറ്റഗ്രേറ്റഡ് കമ്മ്യൂണിറ്റി ഡെവലപ്മെൻറ് സെന്റർ(ICDC) പ്രമോട്ട് ചെയ്ത് കടമ്പഴിപ്പുറം കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന ശ്രീകൃഷ്ണപുരം ഓർഗാനിക് ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി  Ltd.(SOFPC Ltd.). നബാർഡിൽ നിന്നും അനുവദിച്ച റൂറൽ മാർട്ട് പദ്ധതിയുടെയും കമ്പനിയുടെ തനിതയാ പദ്ധതിയായ കാർഷിക സംഭരണ വിപണന കേന്ദ്രത്തിൻറെയും ഉൽഘടനം   2020  ജനുവരി  മൂന്നിന്   വെള്ളിയാഴ്ച രാവിലെ 11.30

സമൃദ്ധിയുടെ കണിയൊരുക്കാന്‍ വയനാട്ടിൽ ഓരോ പഞ്ചായത്തിലും കണിവെളളരി കൃഷി

Published on :

    വിഷമില്ലാത്ത കണിവെളളരി കൊണ്ട് സമൃദ്ധിയുടെ കണിയൊരുക്കാന്‍ കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ കര്‍ഷകര്‍ പാടത്തിറങ്ങുന്നു. അടുത്ത വിഷുവിന് വിളവെടുക്കാന്‍ പാകത്തില്‍ മണ്ഡലത്തിലെ ഓരോ പഞ്ചായത്തുകളിലും അഞ്ചേക്കര്‍ സ്ഥലത്താണ് കണിവെളളരി കൃഷിയിറക്കുന്നത്. കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിലും തരിശുഭൂമികളിലുമാണ് പച്ചക്കറി കൃഷി നടത്താനാണ് ഉദ്ദേശിക്കുന്നത്.സുവര്‍ണ്ണ ശോഭയേറിയതും അത്യുല്‍പാദന ശേഷിയുമുളള കണിവെളളരികള്‍ ഉല്‍പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. നിലം ഒരുക്കലിനും വിത്തിറക്കുന്നതിനും കൃഷിവകുപ്പ് സഹായം