Monday, 28th October 2024

മൃഗസംരക്ഷണ വിജ്ഞാന സദസ് 29-ന്

Published on :

മൃഗസംരക്ഷണ വകുപ്പ് പനമരം ബ്ലോക്കിലെ ക്ഷീരകര്‍ഷകര്‍ക്കായി ഒക്‌ടോബര്‍ 29 ന് വിജ്ഞാന വ്യാപന പരിപാടി സംഘടിപ്പിക്കുന്നു. പള്ളിക്കുന്ന് മൃഗാശുപത്രിയില്‍ നടക്കുന്ന മൃഗസംരക്ഷണ വിജ്ഞാന സദസില്‍ പൂക്കോട് വെറ്ററിനറി കോളജിലെ ക്ലിനിക്കല്‍ മെഡിസിന്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.സി.ജി.ഉമേഷ് ക്ലാസ് എടുക്കും. പങ്കെടുക്കുന്നവര്‍ ഒക്‌ടോബര്‍ 26 നകം പനമരം ബ്ലോക്ക് പരിധിയിലെ മൃഗാശുപത്രികളില്‍ രജിസ്റ്റര്‍ ചെയ്യണം.  ഫോണ്‍

പശുപരിപാലനം

Published on :

പാലുല്‍പ്പാദനത്തില്‍ ഭാരതമിന്ന് ലോകത്തിലേറ്റവും മുന്‍പന്തിയിലെത്തിക്കഴിഞ്ഞിരിക്കുന്നു. ഭാരതസംസ്ക്കാരത്തിലടിയുറച്ചുനിന്ന ചെറുകിട കര്‍ഷകരുടെ ആത്മാര്‍ത്ഥമായ പരിശ്രമം ആണ് നമുക്കീ നേട്ടം സ്വന്തമാക്കാന്‍ സഹായകമായത്. പുതുതായി ഈ രംഗത്തേക്ക് കടന്നുവരുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് വിശദമാക്കാം.
പലര്‍ക്കും ഈ രംഗത്തേക്ക് കടന്നുവരണമെന്നാഗ്രഹമുണ്ടെങ്കിലും പരിചയക്കുറവും, ആശങ്കയും മൂലം മടിച്ചുനില്‍ക്കാറുണ്ട്. ഈ രംഗത്തേക്ക് കടന്നുവരുന്നതിന് മുമ്പ് പശു പരിപാലനത്തെക്കുറിച്ചും, പാല്‍വിതരണത്തെക്കുറിച്ചും നല്ല അവഗാഹമുണ്ടായിരിക്കേണ്ടത് …

ചീരച്ചേമ്പ് നിസാരക്കാരനല്ല: കൊളസ്ട്രോളിനെ നിയന്ത്രിക്കും

Published on :

ചേമ്പുകളോട് പൊതുവെ പുതിയ തലമുറയിലെ ആളുകള്‍ക്ക് പ്രിയമില്ല. എന്നാല്‍ ചീരച്ചേമ്പിനെ നിസാരനായി കാണേണ്ട. രുചികരം മാത്രമല്ല, പോഷകസമൃദ്ധവുമാണ് ചീരച്ചേമ്പ് എന്ന ഇലച്ചേമ്പ്. വിത്തില്ലാച്ചേമ്പ് എന്നും അറിയപ്പെടുന്നതാണ് ഇത്. കൊളസ്ട്രോള്‍ നിയന്ത്രണത്തിന് ഉത്തമാണിതെന്ന് കരുതുന്നു.
സാധാരണ ചേമ്പിലകളില്‍ നിന്നും വ്യത്യസ്തമായ ഇലയാണ് ഇതിനുള്ളത്. ഇലകളും തണ്ടുകളും പൂര്‍ണമായും കറികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും. ചേമ്പ് എന്നാണ് പേരെങ്കിലും കിഴങ്ങില്ലാത്തതാണ് …