Monday, 8th December 2025

മുഞ്ഞകള്‍ സസ്യ ഭാഗങ്ങളില്‍ പറ്റിപ്പിടിച്ചിരുന്ന് നീരൂറ്റിക്കുടിക്കുന്നതിനാല്‍ ഇലകള്‍ മഞ്ഞളിക്കുകയും ഉണങ്ങുകയും ചെയ്യുന്നു. ചെടിയുടെ വളര്‍ച്ച മുരടിക്കുകയും ചെയ്യുന്നു.കീടബാധയേറ്റ കായ്കള്‍ നശിച്ചു പോകുകയും ചെയ്യുന്നു.
നിയന്ത്രണ മാര്‍ഗങ്ങള്‍ :
ഒരു ലിറ്റര്‍ തയ്യാറാക്കിയ പുകയില കഷായം ആറു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് തളിച്ച് കൊടുക്കുക. ബിവേറിയ/ വെര്‍ട്ടിസീലിയം 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തളിച്ച് കൊടുക്കുക. രൂക്ഷമായ ആക്രമണം ഉള്ള ചെടികളില്‍ റോഗര്‍ എന്ന കീടനാശിനി 15 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ തളിക്കുക. കൃഷിസംബന്ധമായ സംശയങ്ങള്‍ക്ക് 1800 425 1661 എന്ന ടോള്‍ഫ്രീ നമ്പരില്‍ വിളിക്കുക.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *