Monday, 28th October 2024

ക്ഷീരകര്‍ഷക പരിശീലനം നവംബര്‍ 1 മുതല്‍

Published on :


കോഴിക്കോട് നടുവട്ടത്തുളള  കേരളസര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് ആറുദിവസത്തെ ശാസ്ത്രീയ പശുപരിപാലന പരിശീലനം നല്‍കുന്നു. നവംബര്‍ 1 മുതല്‍ 7 വരെ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ 1 ന് രാവിലെ 10 നകം ബാങ്ക് പാസ്സ് ബുക്കും പകര്‍പ്പും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പുമായി പരിശീലന കേന്ദ്രത്തില്‍ ഹാജരാകണം. രജിസ്‌ട്രേഷന്‍ ഫീസ് 20

കേരളത്തിന്‍റെ ഭക്ഷ്യസംസ്ക്കാരത്തില്‍ വാഴപ്പഴത്തിന്‍റെ പങ്ക്

Published on :

അനിൽ ജേക്കബ് കീച്ചേരിയിൽ

വാഴപ്പഴം നല്ലൊരു ഊര്‍ജ്ജസ്രോതസ്സാണ്. ഗ്രാമൊന്നിന് ഒരു കലോറി ഊര്‍ജ്ജം പ്രധാനം ചെയ്യാന്‍ കഴിയുന്നതിനാല്‍ കഠിനാധ്വാനികള്‍ക്കും കായിക താരങ്ങള്‍ക്കും വാഴപ്പഴം ഉത്തമമാണ്. ഹൃദയത്തിനും ശരീരത്തിലെ പേശികള്‍ക്കും അത്യുത്തമമായ പൊട്ടാസ്യം വാഴപ്പഴത്തില്‍ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. സോഡിയം കുറവും പൊട്ടാസ്യം കൂടുതലുമുള്ള വാഴപ്പവം രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക് കഴിക്കാവുന്ന ശ്രേഷ്ഠഭക്ഷണമാണ്.
നല്ല പഴുത്ത വാഴപ്പഴത്തിന്‍റെ മാംസളഭാഗത്തില്‍ 70% ജലവും …

അടുക്കളത്തോട്ടം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Published on :

നിത്യജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് പച്ചക്കറികള്‍ക്ക്. പ്രത്യേകിച്ച് സസ്യഭുക്കുകള്‍ക്ക്. ആഹാരത്തിന്‍റെ പോഷകമൂല്യം വര്‍ദ്ധിപ്പിക്കാനും അസ്വാദ്യതയ്ക്കും ഒരേയൊരു സ്രോതസാണ് പച്ചക്കറികള്‍. സമീകൃത ഭക്ഷണമായി, പ്രതിദിനം പ്രായപൂര്‍ത്തിയായ ഒരാള്‍ 85 ഗ്രാം പഴങ്ങള്‍ 300 ഗ്രാം പച്ചക്കറികള്‍ കഴിക്കണമെന്നാണ് പോഷകമൂല്യ വിദഗ്ധരുടെ നിര്‍ദ്ദേശം. എന്നാല്‍ നമ്മുടെ രാജ്യത്തെ പച്ചക്കറി ഉല്‍പാദനത്തിന്‍റെ തോത് വച്ച് പ്രതിശീര്‍ഷം 120 ഗ്രാം പച്ചക്കറി …