അനിൽ ജേക്കബ് കീച്ചേരിയിൽ
ഒരു വിനോദം എന്നതിലപ്പുറം അലങ്കാര പക്ഷികളുടെ പരിപാലനം ഇന്ന് മികച്ച ലാഭം ലഭിക്കുന്ന ഒരു മാര്‍ഗമാണ്. വിവിധ നിറത്തിലും രൂപത്തിലുമുള്ള പക്ഷികള്‍ ഇന്ന് വിപണിയില്‍ ലഭിക്കും. വളരെ കൂടുതല്‍ വാണിജ്യമൂല്യമുള്ള ഇവയെ വളര്‍ത്താന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
പക്ഷികളെ വാങ്ങുമ്പോള്‍ ആദ്യം ശ്രദ്ധിക്കേണ്ടത് അവയുടെ സൗന്ദര്യമാണ്. ഒപ്പം കണ്ണുകളും കൊക്കും നാസികാസുഷിരവും …