
ആഗോളതലത്തില്‍ കാപ്പി കര്‍ഷകര്‍ വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. 15 വര്‍ഷത്തിനിടയില്‍ ഏറ്റവും വലിയ വിലക്കുറവിലേക്ക് കാപ്പി വിപണി നീങ്ങുന്നു. ഇത് പരിഹരിക്കുന്നതിന് ഇന്റര്‍നാഷണല്‍ കോഫി ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ ഇത്തവണ ഒക്ടോബര്‍ 1ന് കാപ്പി ദിനത്തില്‍ ലോകമെമ്പാടുമുള്ള ജനങ്ങളോട് കാപ്പി കര്‍ഷകരെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ലക്ഷങ്ങള്‍ പ്രതിജ്ഞയെടുക്കുകയാണ്. കാപ്പിയുടെ ഭാവിക്ക് നിങ്ങളെ ആവശ്യമുണ്ട് എന്നതാണ് ഇത്തവണത്തെ കാപ്പിദിന പ്രമേയം. ഇന്ത്യയിലും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വിപുലമായ നേതൃത്വത്തില്‍ കാപ്പി ദിനാഘോഷം നടത്തുന്നുണ്ട്. കാപ്പി കര്‍ഷകര്‍ക്ക് ജീവിക്കാനാവശ്യമായ വരുമാനം കൃഷിയില്‍ നിന്ന് ലഭ്യമാവണമെന്നാണ് ആവശ്യം. ഇന്ത്യയില്‍ കാപ്പി ഉത്പാദനത്തില്‍ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം കര്‍ണാടകയാണ്. രാജ്യത്തെ 70 ശതമാനം കാപ്പിയും ഉത്പാദിപ്പിക്കുന്നതും കര്‍ണാടകയില്‍ നിന്നാണ്. രണ്ടാം സ്ഥാനത്തുള്ള കേരളത്തില്‍ 95 ശതമാനം കാപ്പിയും വയനാട്ടില്‍ നിന്നും ഉത്പാദിപ്പിക്കുന്നു. 67700 മെട്രിക് ടണ്‍ കാപ്പിയാണ് വിളവെടുക്കുന്നത്. 70000 ഹെക്ടര്‍ സ്ഥലത്ത് 65000 കര്‍ഷകര്‍ കാപ്പി കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രദേശമാണ് പശ്ചിമഘട്ട മേഖലയിലെ വയനാട് ഭൂപ്രദേശം. ഭൗമസൂചിക പദവിയും പ്രത്യേക ജൈവ വൈവിധ്യ മേഖലയിലും വളരുന്ന കാപ്പി എന്ന പ്രത്യേകതയും ഉണ്ടെങ്കിലും കൃഷി അത്രയ്ക്ക് ലാഭകരമല്ല. ഉത്പാദനവും വരുമാനവും ഇരട്ടിയാക്കുന്നതിന് വിവിധ പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നതിന്റെ ഭാഗമായി ഇത്തവണ കല്‍പ്പറ്റയില്‍ കാപ്പി ദിനാചരണ പരിപാടികള്‍ വിപുലമായി ആഘോഷിക്കുന്നുണ്ട്.
ആഗോളതലത്തില്‍ ഒക്ടോ ബര് ഒന്ന് അന്താരാഷ്ട്ര കാപ്പിദിനമായി ആചരിച്ചു വരികയാണ്. ഇന്റര്‍നാഷണല്‍ കോഫി ഓര്‍ഗ നൈസേഷന്റെ ആഭിമുഖ്യത്തി ലാണ് കാപ്പിദിനം ആഘോഷിക്ക പ്പെടുന്നത്. 2015 മുതല്‍ ഏകീകൃത സ്വഭാവത്തോട് കൂടി ദിനാചരണ പരിപാടികള്‍ നടക്കുന്നുണ്ടെ ങ്കിലും ഇന്ത്യയില്‍ ഈ ദിനത്തിന് വേണ്ടത്ര പ്രചാരണം ലഭിച്ചിട്ടില്ല. രാജ്യത്തെ കാപ്പിയുടെ നാടെന്ന റിയപ്പെടുന്ന കര്‍ണ്ണാടകയിലെ ചിക്കമംഗ്ലൂരിലും കുടകിലും കഴി ഞ്ഞ വര്‍ഷം കാപ്പിദിനം ആചരിച്ചി രുന്നു. കേരളത്തില്‍ ഈ വര്‍ഷം വയനാട് ജില്ലയിലെ കല്‍പ്പറ്റയില്‍ വച്ചാണ് ആദ്യമായി കാപ്പിദിന പരി പാടികള്‍ നടക്കുന്നത്. വയനാട് ജില്ലയി ലെ കാര്‍ഷിക ചരിത്രത്തില്‍ ഇതൊരു പുതിയ അദ്ധ്യായമാണ്.
കാപ്പി കൃഷിയെ പ്രോത്സാ ഹിപ്പിക്കു ന്നതിനും ഉല്‍പ്പാദനവും ഉപഭോഗവും വര്‍ദ്ധിപ്പിക്കുന്നതിനും കാപ്പിക്ക് ലോകശ്രദ്ധ നേടുന്നതിനും വേണ്ടിയാണ് കാപ്പി ദിനം പ്രഖ്യാപിക്കപ്പെട്ടത്. കാപ്പി നിങ്ങള്‍ക്കും എനിക്കും എന്നുള്ള താണ് ഈ വര്‍ഷത്തെ ചര്‍ച്ചാവി ഷയം. ഇതോടനുബന്ധിച്ച് വിവിധ രാജ്യങ്ങളില്‍ സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 1 വരെ പലതരം പരിപാടികള്‍ സംഘ ടിപ്പിച്ചിട്ടുണ്ട്.
ചരിത്രം
ജപ്പാന് കോഫി അസോസിയേഷ ന്റെ നേതൃത്വത്തില്‍ 1983ല്‍ ആദ്യമായി ജപ്പാനില്‍ ദേശീയ കാപ്പിദിനം ആചരിച്ചു. ഇതോടെയാണ് കാപ്പിയെ പ്രോത്സാഹി പ്പിക്കുന്നതിന് ഒരു ശ്രദ്ധ ലഭിച്ചത്. 1997ല്‍ ചൈനയില്‍ അന്തര്‍ദേശീയ കാപ്പിദിനം ആചരിക്ക പ്പെട്ടു. 2005 നവംബര്‍ 17 ന് നേപ്പാളിലും 2006 ഓഗസ്റ്റ് 17 ന് ഇന്തോനേഷ്യയിലും ദേശീയ കാപ്പിദിനം ആഘോഷിച്ചു. ജര്‍മ്മനിയില്‍ എല്ലാ വര്‍ഷവും സെപ്റ്റംബറിലെ ആദ്യ ശനിയാ ഴ്ചയാണ് കാപ്പിദിനം. എന്നാല്‍ കോസ്റ്റാറിക്കയില്‍ സെപ്റ്റംബര്‍ മാസത്തില്‍ രണ്ടാം വെള്ളിയാഴ് ചയാണ് കാപ്പിദിനം. ഐര്‍ലന്റില്‍ സെപ്റ്റംബര്‍ 18, മംഗോളിയ സെപ്റ്റംബര്‍ 20, സ്വിറ്റ്സര്‍ലന്റ് സെപ്റ്റംബര്‍ 28 എന്നിങ്ങനെയാ ണ് കാപ്പിദിന പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നത്. ഓസ്ട്രേ ലിയ, കാനഡ, മലേഷ്യ തുടങ്ങി 24 രാജ്യങ്ങളില്‍ സെപ്റ്റംബര്‍ 24 നാണ് ദേശീയ കാപ്പിദിനം. ജപ്പാനി ലും ശ്രീലങ്കയിലും ഒക്ടോബര്‍ 1 ന് ദേശീയതലത്തില്‍ കാപ്പിദിനം സംഘടി പ്പിച്ചു വരുന്നുണ്ടായിരുന്നു. 2014 മാര്‍ച്ച് 3 മുതല്‍ 7 വരെ മിലാനില്‍ ചേര്‍ന്ന ഇന്റര്‍നാഷണല്‍ കോഫി ഓര്‍ഗനൈ സേഷന്റെ യോഗത്തിലാണ് 2015 മുതല്‍ ഒക്ടോബര്‍ 1 ന് ആഗോള തലത്തില്‍ കാപ്പിദിനം ആചരിക്കാന്‍ തീരുമാനം എടുത്തത്. ഈ വര്‍ഷം നടക്കുന്ന മൂന്നാമത്തെ ആഗോള കാപ്പിദിനാചരണ പരി പാടിയില്‍ ഓര്‍ഗനൈസേഷന്റെ 77 അംഗ രാജ്യങ്ങളും ഡസന്‍ കണക്കിന് കോഫി അസോസി യേഷനും പങ്കാളികളാകുന്നു.
2011 മുതല്‍ ന്യൂ ഇംഗ്ലണ്ട് കോഫി ലവേഴ്സ് എന്ന സംഘടന ഓഗസ്റ്റ് മാസം ദേശീയ കാപ്പി മാസമായി ആചരിക്കു കയും ആഘോഷിക്കുകയും ചെയ്തിരുന്നു. യു.എസ് നാഷണ ല്‍ കോഫി അസോസിയേഷന്റെ നേതൃത്വത്തില്‍ ദേശീയ കാപ്പി ദിനാചരണ പരിപാടികള്‍ നടന്നു വരുന്നുണ്ട്.
കോഫി ഡേ ഇന്ത്യയില്‍
ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കാപ്പികര്ഷ കരുടെയും വിവിധ സംഘടനകളുടെയും നേതൃത്വ ത്തില്‍ കാപ്പി പ്രോത്സാഹന ത്തിന് വിവിധ പദ്ധതികളും പരിപാടികളും നടപ്പിലാക്കി വരുന്നുണ്ട്. സെമിനാര്‍, ചര്‍ച്ച, ബിസിനസ്സ് മീറ്റ്, കാപ്പി സത്ക്കാരം എന്നിവയും നടക്കുന്നുണ്ട്. ഈ വര്‍ഷം കേരളത്തില്‍ കല്‍പ്പറ്റയില്‍ ഒക്ടോബര്‍ 1 ന് സംഘ ടിപ്പിച്ചിരിക്കുന്ന അന്തര്‍ദ്ദേശീയ കാപ്പി ദിനാചരണ പരിപാടിക ള്‍ക്ക് ഇതിനോടകം തന്നെ ആഗോള ശ്രദ്ധ ലഭിച്ചുകഴിഞ്ഞു. 1963ല്‍ സ്ഥാപിതമായ ഇന്റര്‍ നാഷണല്‍ കോഫി കരാറിന്റെ ഭാഗമായി രൂപീകരിക്കപ്പെട്ട ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ കോഫി ഓര്‍ഗനൈസേ ഷന്റെ ഇന്ത്യയിലെ ഈ വര്‍ഷത്തെ അംഗീകൃത പരിപാടിയാണ് കല്പ്പ റ്റയിലേത്. കാപ്പി എനിക്കും നിങ്ങള്‍ക്കും എന്നുള്ളതായിരുന്നു 2017ലെ കാപ്പിദിനാഘോഷ വിഷയം. കഴിഞ്ഞവര്‍ഷമാകട്ടെ കാപ്പിയും സ്ത്രീകളും എന്ന വിഷയത്തിലാണ് ചര്‍ച്ചകളും ആഘോഷങ്ങളും നടന്നത്. കാപ്പിയുടെ ഭാവിക്ക് നിങ്ങളെ ആവശ്യമുണ്ട് എന്നുള്ളതാണ് ഇത്തവണത്തെ വിഷയം. ഈ വിഷയത്തിലൂന്നി ലോകവ്യാപകമായി കാപ്പി കര്‍ഷകരെ സഹായിക്കുന്നതിനുവേണ്ട നടപടികളാണ് സ്വീകരിച്ചിരുന്നത്.
കാപ്പിക്ക് പ്രചാരണവുമായി വിവിധ സംഘടനകള്‍
വയനാട്ടില്‍ നിന്ന് കാപ്പി കയറ്റുമതിചെയ്യുന്ന വയനാട് അഗ്രോ റിസര്‍ച്ച് സെന്റര്‍ (ബയോവിന്‍), സഹകരണ മേഖലയിലെ ഏറ്റവും വലിയ പ്രസ്ഥാനമായി വളര്‍ന്നുവന്ന ബ്രഹ്മഗിരി ഡവലപ്മന്റ് സൊസൈറ്റി, വയനാട് സുസ്ഥിര കാര്‍ഷിക വികസന മിഷന് (വാസുകി), നബാര്‍ഡ് എഫ്.പി.ഒ. ആയ വേവിന്, വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷന്, വയനാട് ചേംബര്‍ ഓഫ് കോമേഴ്സ് തുടങ്ങി നിരവധി സംഘടനകള്‍ കാപ്പിയുടെ പ്രചരണത്തിനായി സജീവമായി രംഗത്തുണ്ട്. കാര്‍ബണ്‍ ന്യൂട്രല്‍ ജില്ലയായി മാറുന്ന വയനാട്ടില്‍ നിന്ന് മലബാര്‍ കാപ്പി എന്ന പേരില്‍ പ്രത്യേകമായി കാപ്പി ബ്രാന്റു ചെയ്യുന്നതിന് സംസ്ഥാന സര്ക്കാ രും ശ്രമം തുടങ്ങിയിട്ടുണ്ട്. നബാര് ഡിന്റേയും കോഫി ബോര്‍ഡിന്റേയും പിന്തുണയാണ് കര്‍ഷകര്‍ക്കുള്ളത്, കൃഷിവകുപ്പിന് കീഴിലാണെങ്കില്‍ സംസ്ഥാന കൃഷി വകുപ്പില്‍ നിന്നുള്ള സഹായവും കാപ്പി കര്‍ഷകര്‍ക്ക് ലഭിക്കുമായിരുന്നു.
രുചിവൈവിധ്യങ്ങളുമായി
ചുടുകാപ്പി
റോബസ്റ്റ കാപ്പിയാണ് വയനാട്ടില്‍ കൂടുതലായി വിളയുന്നത്. പരമ്പരാഗതമായി ജൈവരീതിയില്‍ ഉത്പാദിപ്പിക്കുന്ന റോബസ്റ്റ കാപ്പി വീട്ടില്‍ തന്നെ കുത്തി, വറുത്ത്, പൊടിച്ച് ഉപയോഗിക്കുന്ന പതിവായിരുന്നത്. ഇപ്പോള്‍ കാലം മാറി, കാപ്പി തരംതിരിച്ച് അറബിക്കയും മറ്റിനങ്ങളുമായി ബ്ലെന്റ് ചെയ്ത് രുചി വൈവിധ്യമൊരുക്കുന്ന ഒട്ടേറെ സംരംഭകര്‍ ഇന്ന് വയനാട്ടില്‍ വളര്‍ന്നുവന്നിരിക്കുന്നു. ഏകദേശം പതിനഞ്ചിലധികം രുചിവൈവിധ്യങ്ങളുടെ കാപ്പി വയനാട്ടില്‍ നിന്നും ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. റോബസ്റ്റയും അറബിക്കയും ചേര്‍ന്ന് ബ്ലെന്റ് ചെയ്ത കാപ്പിക്കാണ് ഏറ്റവും കൂടുതല്‍ ഡിമാന്റുള്ളത്. ഇത്തവണ കാപ്പി ദിനത്തോടനുബന്ധിച്ച് കല്‍പ്പറ്റ അയ്യപ്പ ക്ഷേത്രത്തിന് സമീപമുള്ള എം.സി. ഓഡിറ്റോറിയത്തില്‍ നടക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി വൈവിധ്യമുള്ള രുചികള്‍ പരിചയപ്പെടുത്തുന്ന കാപ്പി സത്ക്കാരം പ്രധാന ആകര്‍ഷണമാണ്.
Leave a Reply