
ആധുനിക സഹകരണ കൃഷിയില്‍ മാതൃകയായ ബ്രഹ്മ ഗിരി ഡവലപ്മെന്‍റ് സൊസൈറ്റി യുടെ കേരള ചിക്കന്‍ പദ്ധതിക്ക് റീ-ബില്‍ഡിങ് കേരള ഫണ്ടില്‍ നിന്നും ധനസഹായം. ധനകാര്യ മന്ത്രി ഡോ. ടി എം തോമസ് ഐസക്കിന്‍റെ അധ്യക്ഷതയില്‍ പ്ലാനിങ്ബോര്‍ഡ്, മൃഗസംരക്ഷ ണവകുപ്പ്, കുടുംബശ്രീ എന്നിവ യുടെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെ ടുത്ത യോഗത്തിലാണ് തീരുമാന മെന്ന് ബ്രഹ്മഗിരി ചെയര്‍മാന്‍ പി കൃഷ്ണപ്രസാദ് അറിയിച്ചു. കേരള ചിക്കന്‍ പദ്ധതി നടപ്പാക്കാന്‍ ആവശ്യമായ തുക ലഭ്യമാ ക്കുന്നതിന് ആര്‍കെഡിപിയില്‍ വിശദമായ പ്രെജക്ടറ് റിപ്പോര്‍ട്ട് ബ്രഹമഗിരിക്ക് സമര്‍പ്പിക്കാം. പദ്ധതിക്ക് ആവശ്യമായ തുക ആര്‍കെഡിപി, പ്ലാന്‍ ഫണ്ട് എന്നി വയില്‍ നിന്നും ലഭ്യമാക്കുന്നതിന് കുടുംബശ്രീയെ ചുമതലപെടു ത്തി. അട്ടപ്പാടിയില്‍ ബ്രഹ്മഗിരി സ്ഥാപിക്കുന്ന ബ്രീഡര്‍ ഫാമിനും സര്‍ക്കാര്‍ സഹായം ലഭിക്കും. ഈ തുക ഉപയോഗപെടുത്തി ബ്രീഡര്‍ ഫാമിന് അടിസ്ഥാന സൗകര്യങ്ങള്‍ കുടുംബശ്രീ നിര്‍മി ക്കണം.
കര്‍ഷക കൂട്ടായ്മക്ക് നേതൃ ത്വം നല്‍കി വിപണിയില്‍ ഇടപെട്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള ബ്രഹ്മ ഗിരിയുടെ സഹകരണകൃഷി കൃഷിക്കാര്‍ക്ക് വലിയ പ്രതീ ക്ഷയാണ് നല്‍കുന്നത്. സ്വകാര്യ ഇന്‍റര്‍ഗ്രേറ്റര്‍മാര്‍ ആറ് രൂപ നല്‍കുമ്പോള്‍ കേരളചിക്കനില്‍ 11 രൂപവരെ കര്‍ഷകര്‍ക്ക് വളര്‍ത്തു കൂലി നല്‍കുന്നുണ്ട്. ഒരു കോഴി ക്കുഞ്ഞിന് 130 രൂപ പ്രകാരം കര്‍ഷകര്‍ നല്‍കുന്ന വിത്ത് ധനം ഉപയോഗപെടുത്തിയുള്ള സഹക രണകൃഷിയുടെ ആദ്യ മാതൃക യാണ് കേരള ചിക്കന്‍. മാര്‍ക്കറ്റ് വില കുറയുമ്പോള്‍ അതിനനു സൃതമായി വിലകുറയ്ക്കാനും മാര്‍ക്കറ്റില്‍ അമിതമായി വില ഉയര്‍ന്നാല്‍ 170 രൂപയില്‍ കൂടാതെ പിടിച്ചു നിര്‍ത്തി മാര്‍ക്കറ്റില്‍ ഇടപെടാന്‍ സര്‍ക്കാര്‍ സഹായ ത്തിലുടെ സാധിക്കും. ജില്ലാതല ബാങ്കേഴ്സ് സമിതി യോഗത്തില്‍ കുറഞ്ഞ പലിശയില്‍ വിവിധ ബാങ്കുകള്‍ കര്‍ഷക സ്വയം സഹായ സംഘങ്ങള്‍ക്ക് 2500 കോഴിവളര്‍ത്താന്‍ 3.5 ലക്ഷം രൂപ വായ്പ ലഭ്യമാക്കാനുള്ള പദ്ധതി ബ്രഹ്മഗിരി അവതരിപ്പിച്ചതായും കൃഷ്ണപ്രസാദ് പറഞ്ഞു. കുടുംബശ്രീയുമായി കൈകോര്‍ത്ത് കോഴി വളര്‍ത്തല്‍ വ്യാപകമാകുന്നതോടെ വീട്ടമ്മമാര്‍ക്ക് ഇതൊരു സ്ഥിരവരുമാനവുമാകും.
വയനാട് കേന്ദ്രമാക്കി പ്രവര്‍ ത്തിക്കുന്ന ചരിത്രപ്രാധാന്യമുള്ള ഒരു തൊഴിലാളി കര്‍ഷക സാമൂഹ്യ സഹകരണ സ്ഥാപനമാണ് ബ്രഹ്മഗിരി ഡവലപ്മെന്‍റ് സൊസൈറ്റി. 1999ല്‍ ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായപ്പോള്‍ കേരള സര്‍ക്കാര്‍ മുന്‍കൈയെടുത്ത് കൃഷി വകുപ്പ് ഒരു ഉത്തരവിലൂടെ രൂപീകരിച്ചതാണ് ഇത്.
Leave a Reply