63 വർഷമായി വാടകക്കെട്ടിടത്തിൽ സ്ഥിതി ചെയ്യുന്ന ഇടുക്കി പെരുവന്താനം മൃഗാശുപത്രിക്ക് ഒടുവിൽ പുതിയ കെട്ടിടമാകുന്നു. പെരുവന്താനം പഞ്ചായത്ത് ഓഫീസിന് സമീപം പഞ്ചായത്ത് അനുവദിച്ച പത്ത് സെന്റിലാണ് ആധുനുിക സൗകര്യങ്ങളോട് കൂടിയ മൃഗാശുപത്രി യാഥാർഥ്യമാകുക. പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം ഫെബ്രുവരി 20 തിങ്കളാഴ്ച ഉച്ചയ്ക്ക്ക്ക് 3.30 ന് മൃഗസംരക്ഷണ-
ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിർവ്വഹിക്കും. പെരുവന്താനം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ആഫ്രിക്കൻ പന്നിപ്പനി മൂലം നഷ്ടം നേരിട്ട 42 കർഷകർക്കുള്ള ഒരു കോടി രണ്ടു ലക്ഷത്തി പതിനാലായിരത്തി നാനൂറ് രുപ നഷ്ടപരിഹാരവും മന്ത്രി വിതരണം ചെയ്യും. 13 പ്രഭവകേന്ദ്രങ്ങളിലെ 42 കര്‍ഷരുടെ 885 പന്നികളുടെ നഷ്ടപരിഹാരത്തുയായ 1,02,14,400/- രൂപയാണ് (ഒരു കോടി രണ്ടു ലക്ഷത്തി പതിനാലായിരത്തി നാന്നൂറ് രൂപ) മന്ത്രി ജെ.ചിഞ്ചുറാണി വിതരണം ചെയ്യുക.
ഇടുക്കി ജില്ലയില്‍ പതിനൊന്ന് പഞ്ചായത്തുകളിലും രണ്ട് മുനിസിപ്പാലിറ്റികളിലുമായി 15 പ്രഭവകേന്ദ്രങ്ങളിലാണ് പന്നിപ്പനി ബാധിച്ചത്. ജില്ലയില്‍ 51 കര്‍ഷരുടേതായി 1151 പന്നിളെയാണ് ദയാവധം ചെയ്തത്. ഇതില്‍ എട്ട് കര്‍ഷരുടെ 262 പന്നികൾക്കുള്ള നഷ്ടപരിഹാരത്തുകയായ 18,75,000/- രൂപ കഴിഞ്ഞ ഡിസംബർ 22 ന് കരിമണ്ണൂരില്‍ നടന്ന ചടങ്ങില്‍ മന്ത്രി വിതരണം ചെയ്തിരുന്നു. ചടങ്ങിൽ ഇടുക്കി ജില്ലയിലെ മൃഗസംരക്ഷണ മേഖലയിൽ മികച്ച കർഷകനായി തെരഞ്ഞെടുക്കപ്പെട്ട ബിനു വാസുദേവൻ, മികച്ച സമ്മിശ്രര്‍ഷനായി തെരഞ്ഞെടുക്കപ്പെട്ട വര്‍ഗ്ഗീസ് യോഹന്നാന്‍ എന്നിവരെ ആദരിക്കും. കൂടാതെ കുട്ടികളെ മൃഗസംരക്ഷണ മേഖലയിലേയ്ക്ക് ആകര്‍ഷിക്കുക എന്ന ഉദ്ദേശത്താടെ മൃഗസംരക്ഷണവകുപ്പ് നടപ്പിലാക്കിയ പദ്ധതിയായ സ്കൂള്‍ പൗൾട്രി ക്ലബ്ബുകള്‍ വഴി ജില്ലയില്‍ തെരഞ്ഞെടുക്കപ്പെട്ട 60 സ്കൂളുകളില്‍ 19.575 ലക്ഷം രൂപ വയിരുത്തിയ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിർവ്വഹിക്കും. ചടങ്ങിൽ ഡീൻ കുര്യാക്കോസ് എം.പി, വാഴൂർ സോമൻ എം.എൽ.എ, കെ.ടി ബിനു, പി.മാലതി, ഡോമിന സജി തുടങ്ങിയവർ പങ്കെടുക്കും.
Leave a Reply