Monday, 28th October 2024

ക്ഷീരവികസന വകുപ്പിന്റെ തിരുവനന്തപുരം പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തില്‍ വച്ച് 2023 ജനുവരി 23 മുതല്‍ ജനുവരി 30 വരെ ‘ശാസ്ത്രീയമായ പശുപരിപാലനം’ എന്ന വിഷയത്തില്‍ പരിശീലന പരിപാടി നടത്തുന്നു. പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് 2023 ജനുവരി 21 നു മുമ്പായി നേരിട്ടോ, പരിശീലന കേന്ദ്രത്തില്‍ ഫോണ്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്‌ട്രേഷന്‍ ഫീസ് 20/- രൂപ. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ദിനബത്തയും, യാത്രാബത്തയും നല്‍കുന്നതാണ്. പരിശീലനാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് പാസ്സ്ബുക്ക് എന്നിവയുടെ ഓരോ പകര്‍പ്പ് സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നം. 0471 2440911 മേല്‍വിലാസം: ക്ഷീരപരിശീലന കേന്ദ്രം പൊട്ടക്കുഴി റോഡ്, പട്ടം, പട്ടം പി.ഒ. തിരുവനന്തപുരം – 695004. ഇമെയില്‍ ഐ ഡി: principaldtctvm@gmail.com

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *