
തിരുവനന്തപുരം ജില്ലാ വെറ്ററിനറി കേന്ദ്രത്തിലാണ് വേറിട്ടൊരു സർജറി നടന്നത്. കഴിഞ്ഞ ദിവസമാണ് കിളിമാനൂർ സ്വദേശി സുകുമാരൻ തന്റെ ഒന്നര വയസ്സുള്ള പോമറേനിയൻ ഇനത്തിൽ പെട്ട നായ മൂന്നു ദിവസം ആയി ഭക്ഷണമൊന്നും കഴിക്കുന്നില്ല എന്ന ആവലാതിയുമായി ആശുപത്രിയിൽ എത്തിയത്. ആദ്യപരിശോധനയിൽ തന്നെ തൊണ്ടയിൽ എന്തോ കുടുങ്ങിയതാണെന്ന് സംശയം തോന്നി. എക്സ്റേ എടുത്തു നോക്കിയപ്പോൾ തൊണ്ടയിൽ ഒരു സൂചി തറച്ചിരിക്കുന്നത് കണ്ടെത്തി. ഉടൻ തന്നെ ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ സർജൻ ഡോ. എ. കെ അഭിലാഷ് നായയെ അനസ്തീഷ്യ കൊടുത്തു മയക്കി സർജറി ചെയ്തു സൂചി പുറത്തെടുത്തു. സർജറിയ്ക്ക് ശേഷം നായ സുഖം പ്രാപിച്ചു ഭക്ഷണം കഴിച്ചു തുടങ്ങിയതായി ചീഫ് വെറ്ററിനറി ഓഫിസർ ഡോ. അനിത അറിയിച്ചു.
Leave a Reply