Thursday, 8th June 2023

മൃഗസംരക്ഷണ വകുപ്പും ഓണാട്ടുകര വികസന ഏജൻസിയും സംയുക്തമായി നടപ്പിലാക്കുന്ന ആനിമൽ റിസോഴ്സ് ഡെവലപ്മെന്റ് പ്രൊജക്റ്റിന്റെ ഭാഗമായുള്ള പോത്തുകുട്ടി വളർത്തൽ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നാളെ മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിർവ്വഹിക്കും.  രാവിലെ ഒൻപത് മണിയ്ക്ക് പന്തളം കടയ്ക്കാട് കർഷക പരിശീലന കേന്ദ്രത്തിൽ വെച്ച് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിക്കുന്ന  ചടങ്ങിൽ   കൃഷി മന്ത്രി പി.പ്രസാദ് മുഖ്യാതിഥിയായി പങ്കെടുക്കും. സുശീല സന്തോഷ്, ബന്നി മാത്യു , എൻ.രവീന്ദ്രൻ തു‍‍ടങ്ങിയവ‍ർ പങ്കെടുക്കും.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *