Saturday, 27th July 2024

ഈ വര്‍ഷത്തെ ലോക മണ്ണുദിനത്തോടനുബന്ധിച്ച് നവംബര്‍ 29 മുതല്‍ ഡിസംബര്‍ 5 വരെ വാരാഘോഷമായി നടത്തുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തെ സഞ്ചരിക്കുന്ന മണ്ണ് പരിശോധനാ ശാല മണ്ണ് ദിന സെമിനാര്‍, കേരളത്തിലെ വിവിധയിനം മണ്ണിനങ്ങള്‍ ഉള്‍പ്പെടെയുളളവയുടെ പ്രദര്‍ശനം, മണ്ണ് പരിശോധനാ ക്യാമ്പയിന്‍ എന്നിവ സംഘടിപ്പിക്കുന്നു. ഇതിന്റെ ഉദ്ഘാടനം നവംബര്‍ 29-ന് മുദാക്കല്‍ കൃഷിഭവനില്‍ വച്ചും സമാപനം ശ്രീകാര്യം കൃഷിഭവനില്‍ വച്ചും നടത്തുന്നു. ഇതിന്റെ ഭാഗമായി ഡിസംബര്‍ 2-ന് പാറോട്ടുകോണം സെന്‍ട്രല്‍ സോയില്‍ പ്ലാന്റ് ഹെല്‍ത്ത് സെന്റര്‍ (സി.എസ്.പി.എച്ച്.സി) ഹാളില്‍ സി.എസ്.പി.എച്ച്.സി, ജില്ലാ മണ്ണുപരിശോധനാ ലാബ് (ഡി.എസ്.റ്റി.എല്‍) എന്നിവയ്‌ക്കൊപ്പം അന്താരാഷ്ട്ര മണ്ണു ദിന സെമിനാറും ഡിസംബര്‍ 4-ന് തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിലെ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകള്‍ക്ക് വേണ്ടി പ്രദര്‍ശനവും, സെമിനാറും, മണ്ണ് ദിന ക്വിസും, മണ്ണ് പരിശോധനാ ക്യാമ്പും ജില്ലാ മണ്ണു പരിശോധനാ ശാലയ്‌ക്കൊപ്പം സംഘടിപ്പിച്ചിരിക്കുന്നു. തുടര്‍ന്ന് ഡിസംബര്‍ 7-ന് അഴൂര്‍, 9-ന് പുളിമാത്ത, 13-ന് ആര്യങ്കോട്, 15-ന് കുന്നത്തുകാല്‍, 18-ന് കളളിക്കാട്, 20-ന് അണ്ടൂര്‍ക്കോണം, 23-ന് മടവൂര്‍, 28-ന് വിളവൂര്‍ക്കല്‍ എന്നീ കൃഷിഭവനുകളില്‍ മണ്ണുപരിശോധനാ ക്യാമ്പയിനുകള്‍ തിരുവനന്തപുരം മണ്ണ് പരിശോധനാശാല സംഘടിപ്പിക്കുന്നു.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *