Saturday, 27th July 2024

കേരള കാര്‍ഷിക സര്‍വകലാശാല ഉത്തരമേഖല കാര്‍ഷിക ഗവേഷണ കേന്ദ്രം പിലിക്കോട് വച്ച് 2024 ജനുവരി 4 മുതല്‍ 14 വരെ തീയതികളില്‍ 9 മണി മുതല്‍ 5 മണി വരെ ആര്‍ എ ആര്‍ എസ് ഫാം കാര്‍ണിവല്‍ സംഘടിപ്പിക്കുന്നു. ഗവേഷണ കേന്ദ്രത്തിന്റെ പഠനഫലങ്ങള്‍ പൊതുജനങ്ങള്‍ക്ക് അടുത്തറിയാനും, കാര്‍ഷിക വിദ്യാഭ്യാസ ഗവേഷണ സാദ്ധ്യതകള്‍ വരും തലമുറയ്ക്ക് മനസ്സിലാക്കാനും ലക്ഷ്യമിട്ടാണ് ആര്‍ എ ആര്‍ എസ് ഫാം കാര്‍ണിവല്‍ 2024′ എന്ന കാര്‍ഷിക വിജ്ഞാന വിനോദ വിപണന മേള സംഘടിപ്പിക്കുന്നത്. ഇതോടനുബന്ധിച്ച് കൃഷിയിട പ്രദര്‍ശനം, മാതൃക തോട്ടങ്ങള്‍, സാങ്കേതികവിദ്യ പ്രദര്‍ശനം, പുഷ്പ-ഫല പ്രദര്‍ശനം, പൈതൃക വിത്ത് മേള’, വിത്ത്, നടീല്‍ വസ്തുക്കള്‍, ഉത്പന്ന വിപണന മേള, കര്‍ഷകരുടെ ചന്ത, അഗ്രോക്ലിനിക്ക്, ആരോഗ്യക്യാമ്പ്, മൃഗസംരക്ഷണം , കാര്‍ഷിക സെമിനാറുകള്‍ മുതലായവ ഉണ്ടായിരിക്കുന്നതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *