സംസ്ഥാന മൃഗസംരക്ഷണ വകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നായ്ക്കളിലും പൂച്ചകളിലും പേവിഷബാധാ പ്രതിരോധ കുത്തിവെയ്പ്പ് തീവ്രയജ്ഞം വിവിധ പഞ്ചായത്തുകളിലും കോര്‍പ്പറേഷനുകളിലും തുടങ്ങി.റേബീസ് ഫ്രീ കേരള വാക്സിനേഷൻ ക്യാമ്പയിന്റെ ഭാഗമായാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. എല്ലാ ഉടമസ്ഥരും ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണം.
വിതുര ഗ്രാമപഞ്ചായത്ത്,തിരുവനന്തപുരം
തിരുവനന്തപുരം ജില്ലയിലെ വിതുര ഗ്രാമപഞ്ചായത്തിലെ വളർത്തുമൃഗങ്ങൾക്ക് വേണ്ടി സെപ്റ്റംബർ 13 മുതൽ 28 വരെയാണ് പേവിഷബാധാ പ്രതിരോധ കുത്തിവെയ്പ്പ് തീവ്രയജ്ഞം ക്യാമ്പുകൾ നടക്കുന്നത്.പഞ്ചായത്തിലെ മുഴുവൻ വളര്‍ത്തുനായ്ക്കളേയും കുത്തിവയ്പ്പ് നൽകുന്നതിനൊപ്പം പഞ്ചായത്തിൽ നിന്നും ലൈസൻസ് എടുക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റും ക്യാമ്പിൽ വെച്ച് നൽകും.
Leave a Reply