ഇസ്രായേല്‍ കൃഷി മാതൃകകള്‍ നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിനായി കൃഷി വകുപ്പ് സംസ്ഥാനത്തെ കര്‍ഷകര്‍ക്കായി ഒരുക്കിയിട്ടുള്ള പഠനയാത്രയ്ക്ക് അപേക്ഷിക്കുവാനുള്ള തീയതി ജനുവരി 12 വരെ നീട്ടിയതായി കൃഷി ഡയറക്ടര്‍ അറിയിച്ചു. വാട്ടര്‍ മാനേജ്‌മെന്റ്, റീസൈക്ലിങ് ടെക്‌നിക്കുകള്‍, മൈക്രോ ഇറിഗേഷന്‍ സിസ്റ്റം, കാലാവസ്ഥ അനുരൂപ കൃഷി മാതൃകകള്‍,ഹൈടെക് കൃഷി രീതികള്‍, പോളി ഹൗസ് എന്നീ മേഖലകളിലെ ഇസ്രായേല്‍ സാങ്കേതികവിദ്യകള്‍ നേരിട്ടു കണ്ടു മനസ്സിലാക്കുന്നതിനും പഠിക്കുന്നതിനും ഉള്ള സുവര്‍ണ്ണ അവസരമാണ് കൃഷിവകുപ്പ് സംസ്ഥാനത്തെ കര്‍ഷകര്‍ക്കായി സജ്ജീകരിച്ചിരിക്കുന്നത്. താല്‍പര്യമുള്ള കര്‍ഷകര്‍ ജനുവരി 12-ന് മുന്‍പായി കൃഷിവകുപ്പിന്റെ എയിംസ് പോര്‍ട്ടല്‍ www.aimsnew.kerala.gov.in മുഖേന അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. പരമാവധി 20 കര്‍ഷകര്‍ക്കായിരിക്കും അവസരം ലഭിക്കുക. 10 വര്‍ഷത്തിനു മുകളില്‍ കൃഷി പരിചയവും ഒരു ഏക്കറിന് മുകളില്‍ കൃഷിയുമുള്ള 50 വയസ്സിന് താഴെയുള്ള ഇന്നവേറ്റീവ് കര്‍ഷകരെ ആയിരിക്കും പഠനയാത്രയ്ക്കായി തെരഞ്ഞെടുക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് എയിംസ് വെബ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുകയോ അടുത്തുളള കൃഷിഭവനുമായി ബന്ധപ്പെടുകയോ ചെയ്യുക.
Monday, 20th March 2023
Leave a Reply