കേരള ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് നടപ്പിലാക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ക്ഷീരസാന്ത്വനം ഇന്‍ഷുറന്‍സ് എന്റോള്‍മെന്റ് ആരംഭിച്ചു. ക്ഷീരകര്‍ഷക ക്ഷേമനിധിയില്‍ അംഗങ്ങളായ 80 വയസ് വരെയുള്ള ക്ഷീരകര്‍ഷകര്‍ക്ക് സബ്‌സിഡിയോടുകൂടി പദ്ധതിയില്‍ പങ്കാളികളാകാം. ആദ്യം ചേരുന്ന 22,000 ക്ഷേമനിധി അംഗങ്ങള്‍ക്ക് മാത്രമെ സബ്‌സിഡി ലഭിക്കുകയുള്ളു. അവസാന തീയതി ഈ മാസം 31. വിശദവിവരങ്ങള്‍ക്ക് ക്ഷീരവികസന ഓഫിസുകളുമായോ ക്ഷീരസഹകരണ സംഘങ്ങളുമായോ ബന്ധപ്പെടുക.
Tuesday, 17th June 2025
Leave a Reply