Monday, 19th January 2026

വാഴ കര്‍ഷകരുടെ ഉന്നമനത്തിനായി തൃശ്ശൂര്‍ ജില്ലയിലെ കണ്ണാറയില്‍ ആരംഭിച്ച വാഴ ഗവേഷണ കേന്ദ്രത്തിന്റെ വജ്ര ജൂബിലി ആഘോഷം 2023 ഡിസംബര്‍ 29 ആം തീയതി രാവിലെ 11:30-ന് കേരള കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ബി അശോക് ഐഎഎസ് ന്റെ അധ്യക്ഷതയില്‍ റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്യുന്നതാണ്. വജ്ര ജൂബിലി സമുചിതമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി വാഴയുടെ ജൈവവൈവിധ്യപ്രദര്‍ശനം, സെമിനാറുകള്‍, ചര്‍ച്ചാ ക്ലാസുകള്‍, തുടങ്ങിയവ സംഘടിപ്പിക്കുന്നു. പ്രദര്‍ശന തോട്ടങ്ങള്‍, ബനാന മ്യൂസിയം, വാഴയുടെ സംസ്‌കരണ യൂണിറ്റ്, വാഴയുടെ ജനിതകശേഖരം, എന്നിവ സന്ദര്‍ശിക്കുന്നതിനു സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *