Tuesday, 3rd October 2023

സംസ്ഥാനത്ത് കോവി‍ഡാനന്തരം വര്‍ധിച്ച വളര്‍ത്തുമൃഗങ്ങൾക്ക് അക്കാലയളവിൽ രോഗപ്രതിരോധ കുത്തിവെയ്പ്പ് നൽകാൻ കഴിയാത്തത് കണക്കിലെടുത്ത് വാക്സിനുകൾ നി‍ര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായി അഞ്ച് ലക്ഷം പേവിഷബാധാ വാക്സിനുകൾ വിതരണം ചെയ്തു. എല്ലാ ജില്ലകളിലെയും മൃഗാശുപത്രികളിൽ നിന്ന് ആവശ്യപ്പെട്ടിട്ടുള്ള ബാക്കിയുള്ള അഞ്ച് ലക്ഷം വാക്സിനുകളിൽ ഒരു ലക്ഷം വാക്സിനുകൾ ഉടൻ വിതരണം ചെയ്യുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു.   സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് പേവിഷബാധ പ്രതിരോധ പ്രവര്‍ത്തനങ്ങൾ ഊര്‍ജ്ജിതമാക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. റേബീസ് ഫ്രീ കേരള പദ്ധതി പ്രകാരം വളര്‍ത്തുനായ്ക്കളിൽ പ്രതിരോധ കുത്തിവെയ്പ്പ് നടത്തിവരുന്നു. പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം 12,7128 പേവിഷ പ്രതിരോധ കുത്തിവെയ്പ്പ് നൽകി. പദ്ധതിയുടെ ഭാഗമായി വളര്‍ത്തുനായ്ക്കൾക്ക് തദ്ദേശസ്വയംഭരണ വകുപ്പ് ലൈസൻസ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പേവിഷബാധ നിര്‍മാര്‍ജ്ജനവുമായി ബന്ധപ്പെട്ട് സന്നദ്ധ സംഘടനകൾ, റസി‍‍ഡൻസ് അസോസിയേഷനുകൾ എന്നിവരുമായി ചേര്‍ന്ന് സ്കൂളുകളിൽ ഉൾപ്പെടെ ബോധവൽക്കരണം നടത്തുമെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *