ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 2023 ഫെബ്രുവരി മാസത്തില്‍ തൃശൂരില്‍ വച്ച് നടത്തപ്പെടുന്ന 2022-23 വര്‍ഷത്തെ സംസ്ഥാന ക്ഷീരസംഗമത്തോട് അനുബന്ധിച്ച് ക്ഷീരോല്പാദന മേഖലയിലെ മാധ്യമ ഇടപെടലുകള്‍ കൂടുതല്‍ ശക്തമാക്കുന്നതിന് മാധ്യമ പ്രവര്‍ത്തകര്‍ക്കായി ക്ഷീരമേഖലയുമായി ബന്ധപ്പെട്ട സൃഷ്ടികള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്കുന്നു. ക്ഷീരവികസനവുമായി ബന്ധപ്പെട്ട് പുരസ്‌കാരങ്ങള്‍ക്കായി അപേക്ഷകള്‍ ക്ഷണിയ്ക്കുന്നു. പൊതുവിഭാഗത്തില്‍ മികച്ച പത്ര റിപ്പോര്‍ട്ട്, മികച്ച പത്ര ഫീച്ചര്‍, മികച്ച ഫീച്ചര്‍/ലേഖനം (കാര്‍ഷിക മാസികകള്‍), ക്ഷീരമേഖലയിലെ മികച്ച പുസ്തകം, മികച്ച ശ്രവ്യ മാധ്യമ ഫീച്ചര്‍, മികച്ച ദൃശ്യ മാധ്യമ റിപ്പോര്‍ട്ട്, മികച്ച ദൃശ്യ മാധ്യമ ഫീച്ചര്‍, മികച്ച ദൃശ്യ മാധ്യമ ഡോക്കുമെന്ററി/മാഗസിന്‍ പ്രോഗ്രാം, ‘ഗ്രാമീണ സ്പന്ദനം ക്ഷീരവൃത്തിയിലൂടെ’ എന്ന വിഷയത്തില്‍ മികച്ച ഫോട്ടോഗ്രാഫ് എന്നിവയ്ക്കും ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മികച്ച ഫീച്ചര്‍ – ദിനപ്പത്രം, ആനുകാലികം, മികച്ച ഫോട്ടോഗ്രാഫ് എന്നിവക്കുമാണ് അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്. എന്‍ട്രികള്‍ 2022 ജനുവരി 01 മുതല്‍ 2022 ഡിസംബര്‍ 31 വരെ ഉള്ള കാലയളവില്‍ പ്രസിദ്ധപ്പെടുത്തിയതായിരിക്കണം. മത്സരം സംബന്ധിച്ചുള്ള നിബന്ധനകളും അപേക്ഷാഫാറത്തിന്റെ മാതൃകയും വകുപ്പിന്റെ വെബ്‌സൈറ്റില്‍ നിന്നും (www.dairydevelopment.kerala.gov.in) ലഭ്യമാണ്. വിജയികള്‍ക്ക് 25,000/- രൂപ ക്യാഷ് അവാര്‍ഡും ഫലകവും പ്രശസ്തി പത്രവും നല്‍കുന്നതായിരിക്കും.
28.01.2023 വൈകിട്ട് 5 മണി വരെ അപേക്ഷകള്‍ സ്വീകരിക്കുന്നതാണ്. അപേക്ഷകള്‍ അയക്കേണ്ട വിലാസം-രാംഗോപാല്‍.ആര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ (എക്‌സ്റ്റന്‍ഷന്‍) ക്ഷീരവികസന വകുപ്പ് ഡയറക്ടറേറ്റ് പട്ടം പി.ഒ, തിരുവനന്തപുരം – 695004 കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ – 62356611, 9497782824.
Sunday, 3rd December 2023
Leave a Reply