പേവിഷബാധാ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ വളർത്തു നായ്ക്കൾക്കും ലൈസൻസ് നിർബന്ധമാക്കിക്കൊണ്ട് തദ്ദേശ സ്വയം ഭരണ വകുപ്പ് ഉത്തരവിറക്കി. പേവിഷബാധാ പ്രതിരോധ കുത്തിവയ്പ്പ് നൽകിയ സർട്ടിഫിക്കറ്റുണ്ടെങ്കിൽ മാത്രമേ ലൈസൻസ് നൽകൂവെന്നും ഉത്തരവിൽ പറയുന്നു. സെപ്റ്റംബർ 15 നകം വീടുകളിലും മറ്റും വളർത്തുന്ന നായ്ക്കൾക്കെല്ലാം പേവിഷ പ്രതിരോധ കുത്തിവയ്പ് നൽകി ലൈസൻസ് എടുത്തിരിക്കണം. മാത്രമല്ല ലൈസൻസ് വ്യവസ്ഥകൾ പാലിക്കാതെ നായ്ക്കളെ വളര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.സെപ്റ്റംബര്‍ 15 വരെ മൃഗസംരക്ഷണ വകുപ്പ് മൃഗാശുപത്രികൾ കേന്ദ്രീകരിച്ച് സംഘടിപ്പിയ്ക്കുന്ന പേവിഷ പ്രതിരോധ വാക്സിനേഷൻ ക്യാമ്പുകളിൽ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെടുക.
Sunday, 10th December 2023
Leave a Reply