Thursday, 16th May 2024

മത്സ്യബന്ധന ഉപകരണങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സിനു അപേക്ഷിക്കാം.

Published on :

ആലപ്പുഴ ഫിഷറീസ് വകുപ്പ്‌നടപ്പാക്കുന്ന മത്സ്യബന്ധന ഉപകരണങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിയിലേക്ക്മത്സ്യത്തൊഴിലാളികളായ ഉടമകളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. മോട്ടോര്‍ ഘടിപ്പിച്ച് കടല്‍ മത്സ്യ ബന്ധനത്തില്‍ ഏര്‍പ്പെടുന്ന പരമ്പരാഗത മത്സ്യബന്ധനയാനങ്ങളുടെ ഇന്‍ഷുറന്‍സാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. യാനത്തിന് രജിസ്‌ട്രേഷന്‍, ലൈസന്‍സ് എന്നിവ ഉണ്ടായിരിക്കണം 2012 ജനുവരി മുതല്‍ രജിസ്റ്റര്‍ ചെയ്തപരമ്പരാഗതയാനങ്ങള്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നത്. വിശദവിവരങ്ങള്‍ക്കും അപേക്ഷ ഫോറത്തിനും അതാത് മത്സ്യഭവനുമായി ബന്ധപെടുക.…

ക്ഷീരോത്പന്ന നിര്‍മ്മാണം : പരിശീലന പരിപാടി

Published on :

ക്ഷീര വികസന വകുപ്പിന്റെ കീഴിലുള്ള ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന കേന്ദ്രത്തില്‍ വച്ച് ഡിസംബര്‍ 12 മുതല്‍ 22 വരെയുള്ള 10 പ്രവൃത്തി ദിവസങ്ങളിലായി ‘ ക്ഷീരോത്പന്ന നിര്‍മ്മാണം’ എന്ന വിഷയത്തില്‍ ഒരു പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താത്പര്യമുള്ള ക്ഷീര കര്‍ഷകര്‍ക്കും സംരഭകര്‍ക്കും ഓച്ചിറ ക്ഷീര പരിശീലന കേന്ദ്രം മുഖേന നേരിട്ടോ ആലപ്പുഴ, കൊല്ലം ജില്ലാ …

വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം

Published on :

ആലപ്പുഴ ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് നടപ്പിലാക്കുന്ന വിദ്യാഭ്യാസ ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ വിവിധ ക്ഷീരസഹകരണ സംഘങ്ങളില്‍ പാല്‍ അളക്കുന്ന ക്ഷീരകര്‍ഷക ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കാണ് അര്‍ഹത. എസ്.എസ്.എല്‍.സി., പ്ലസ്ടു ബിരുദം പ്രൊഫഷണല്‍ ബിരുദം എന്നീ തലങ്ങളില്‍ പഠിക്കുന്നവര്‍ ആയിരിക്കണം. അപേക്ഷകര്‍ 2022-23 അക്കാദമിക്ക് വര്‍ഷം പഠനം പൂര്‍ത്തീകരിച്ചതും 2023-24വര്‍ഷം യോഗ്യത സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയവരുമായിരിക്കണം. …

മാതളം സംസ്‌കരണവും മൂല്യവദ്ധനവും : വെബിനാര്‍

Published on :

മാതളം സംസ്‌കരണവും മൂല്യവദ്ധനവും എന്ന വിഷയത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി എന്റര്‍പ്രിണര്‍ഷിപ് ആന്‍ഡ് മാനേജ്മന്റ് തഞ്ചാവൂര്‍ ഡിസംബര്‍ 15 ന് രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 2 മണി വരെ ഒരു വെബിനാര്‍ സംഘടിപ്പിക്കുന്നു. ഇതില്‍ മൈക്രോ ഫുഡ് സംസ്‌കരണ സംരംഭകര്‍, സ്‌റ്റേറ്റ് നോഡല്‍ ഓഫീസര്‍മാര്‍, ഫാര്‍മേര്‍ പ്രൊഡ്യൂസര്‍ കമ്പനി, സ്വയം …

ഓമനമൃഗങ്ങളുടെ പരിപാലനം : സൗജന്യ പരിശീലനം

Published on :

മലപ്പറം ജില്ലയിലെ ആതവനാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് ഓമനമൃഗങ്ങളുടെ പരിപാലനം എന്ന വിഷയത്തില്‍ ഡിസംബര്‍ 7 ന് രാവിലെ 10 മണിക്ക് സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. കൂടുതല്‍വിവരങ്ങള്‍ക്ക് 04942962296 എന്ന നമ്പരില്‍ വിളിക്കാവുന്നതാണ്.…

റബ്ബറിന്റെ ശാസ്ത്രീയവിളവെടുപ്പിലുള്ള പരിശീലനം

Published on :

റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബറിന്റെ ശാസ്ത്രീയവിളവെടുപ്പിലുള്ള പരിശീലനം ഡിസംബര്‍ 12, 13 തീയതികളില്‍ നടത്തുന്നു. വിളവെടുപ്പ്, വിവിധയിനം ടാപ്പിങ്കത്തികളുടെ ഉപയോഗം, നൂതന ടാപ്പിങ്‌രീതികള്‍, യന്ത്രവത്കൃത ടാപ്പിങ്, നിയന്ത്രിതകമിഴ്ത്തിവെട്ട്, ഇടവേളകൂടിയ ടാപ്പിങ്, ഉത്തേജകൗഷധപ്രയോഗം എന്നിവ പരിശീലനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447710405 എന്ന ഫോണ്‍ നമ്പരിലോ 04812351313 എന്ന വാട്‌സ്ആപ്പ് …

പെസ്റ്റ് കണ്‍ട്രോള്‍ ഓപ്പറേറ്റര്‍മാര്‍ക്കായി ത്രിദിന ട്രെയിനിങ്

Published on :

മിത്രാ നികേതന്‍ കൃഷിവിജ്ഞാനകേന്ദ്രത്തില്‍ വച്ച് പെസ്റ്റ് കണ്‍ട്രോള്‍ ഓപ്പറേറ്റര്‍മാര്‍ക്കായി ത്രിദിന ട്രെയിനിങ് സംഘടിപ്പിക്കുന്നു. ഡിസംബര്‍ 12, 13, 14 തീയതികളില്‍ നടത്തപ്പെടുന്ന ട്രെയിനിങ്ങിലേക്ക് പ്ലസ് ടു പാസായവര്‍ക്ക് 8086019840 എന്ന ഫോണ്‍ നമ്പറില്‍ വാട്‌സ്ആപ്പ് മുഖേനയോ ഫോണില്‍ കൂടെയോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. തിരുവനന്തപുരം ജില്ലയില്‍ Glyphosate എന്ന കളനാശിനി തളിക്കുന്നതിന് താല്പര്യമുള്ളവര്‍ 08.12.2023 വൈകുന്നേരം 4 …

വനാമി ചെമ്മീന്‍ വിത്തുകള്‍ മിതമായ നിരക്കില്‍

Published on :

ഗുണനിലവാരമുള്ള വനാമി ചെമ്മീന്‍ വിത്തുകള്‍ കര്‍ഷകര്‍ക്ക് മിതമായ നിരക്കില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ കണ്ണൂര്‍ ജില്ലയിലെ മാപ്പിളബേയിലെ വനാമി ചെമ്മീന്‍ വിത്ത് ഉല്‍പാദന കേന്ദ്രത്തില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ കഴിഞ്ഞതും രോഗാണുവിമുക്തമായതും ഗുണനിലവാരം ഉള്ളതുമായ ചെമ്മീന്‍ വിത്തുകള്‍ ഡിസംബര്‍ ഏഴോടെ വില്പനയ്ക്ക് തയ്യാറാകും. ആവശ്യമുള്ളവര്‍ മാനേജര്‍, മത്സ്യഫെഡ്, വനാമി ചെമ്മീന്‍ വിത്ത് ഉല്‍പാദന കേന്ദ്ര,ം ഫിഷറീസ് കോംപ്ലസ്, …

പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ അഗ്രികള്‍ച്ചറല്‍ എക്‌സ്റ്റന്‍ഷന്‍ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് അപേക്ഷിക്കാം

Published on :

കേരള കാര്‍ഷിക സര്‍വകലാശാലയില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ അഗ്രികള്‍ച്ചറല്‍ എക്‌സ്റ്റന്‍ഷന്‍ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് അപേക്ഷിക്കാം. കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള കാര്‍ഷിക കോളേജ് വെള്ളായണി വിജ്ഞാന വ്യാപന വിഭാഗം നടപ്പിലാക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ അഗ്രികള്‍ച്ചറല്‍ എക്‌സ്റ്റന്‍ഷന്‍ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി.ജി. ഡിപ്ലോമ കോഴ്‌സിലേക്ക് അഗ്രികള്‍ച്ചറിലോ …

സുസ്ഥിര കാര്‍ഷിക ജൈവ വൈവിധ്യത്തിലേക്കുളള ആദ്യപടി : വര്‍ക്ക്‌ഷോപ്പ്

Published on :

ബയോസയന്‍സസ് ഡിപ്പാര്‍ട്ട്‌മെന്റും കേരള സ്‌റ്റേറ്റ് ബയോഡൈവേഴ്‌സിറ്റി ബോര്‍ഡും സംയുക്തമായി മില്ലെറ്റ് ഫെസ്റ്റിവല്‍ ഡിസംബര്‍ 7,8 തീയതികളില്‍ എം ഇ എസ് കോളേജ് മാറംപള്ളിയില്‍ വച്ച് ‘സുസ്ഥിര കാര്‍ഷിക ജൈവ വൈവിധ്യത്തിലേക്കുളള ആദ്യപടി’ എന്ന വിഷയത്തില്‍ ഒരു വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. ഇതോടനുബന്ധിച്ച് കര്‍ഷക കൂട്ടായ്മ, മില്ലറ്റ് പ്രദര്‍ശനം, മില്ലെറ്റ് വിഭവങ്ങളുടെ മത്സരം, കലാവിരുന്ന,് മില്ലറ്റ് പരിചയപ്പെടുത്തല്‍, സാങ്കേതികസംവാദങ്ങള്‍ …