പച്ചക്കറിതൈകള്‍ നടുമ്പാള്‍ തൈചീയല്‍/ കടചീയല്‍ രോഗം വരാന്‍ സാധ്യതയുണ്ട്. ഇതിനായി നീര്‍വാര്‍ച്ചാ സൗകര്യമുള്ള കൃഷിയിടങ്ങള്‍ ഒരുക്കുക. മണ്ണുപരിശോധന അടിസ്ഥാനത്തില്‍ കുമ്മായം ചേര്‍ത്തുകാടുക്കുക. ട്രൈക്കോഡെര്‍മാകള്‍ച്ചര്‍ 20 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കിയ ലായനിയില്‍ വിത്ത്പുരട്ടി 12 മണിക്കൂര്‍ വച്ച ശേഷം നടുക. അല്ലെങ്കില്‍ വിത്ത് പാകുന്നതിനു മുന്‍പ് വേപ്പിന്‍ പിണ്ണാക്കിലോ ചാണകത്തിലോ വളര്‍ത്തിയെടുത്ത ട്രൈക്കോഡെര്‍മാ മണ്ണില്‍ ചേര്‍ത്തുകാടുക്കുക . തൈ മുളച്ചതിനു ശേഷം 1 % ബോര്‍ഡോ മിശ്രിതം തൈയുടെ ചുവട്ടില്‍ ഒഴിച്ചുകൊടുക്കുക.
Saturday, 7th September 2024
Leave a Reply