കര്‍ഷക ക്ഷേമനിധി ബില്‍; 
തെളിവെടുപ്പ് യോഗം 8 ന്
കേരള കര്‍ഷക ക്ഷേമനിധി ബില്‍ സംബന്ധിച്ച് സെലക്ട് കമ്മിറ്റിയുടെ വയനാട് ജില്ലയിലെ തെളിവെടുപ്പ് യോഗം ജൂലൈ എട്ടിന് രാവിലെ 11 ന് കളക്ട്രേറ്റ് എ.പി.ജെ. ഹാളില്‍ നടക്കും. സെലക്ട് കമ്മിറ്റി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, കര്‍ഷകര്‍, തൊഴിലാളി സംഘടനാ പ്രതിനിധികള്‍, കാര്‍ഷിക വിദഗ്ധര്‍ എന്നിവരില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കും. ബില്ലും ഇത് സംബന്ധിച്ച ചോദ്യാവലിയും നിയമസഭാ വെബ്‌സൈറ്റ് www.niyamasabha.org ല്‍ ലഭിക്കും. ബില്ലിലെ വ്യവസ്ഥകളിന്മേല്‍ യോഗത്തില്‍ നേരിട്ടോ രേഖാമൂലമോ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം. കൂടാതെ നിയമസഭാ സെക്രട്ടറിക്ക് ഇ മെയിലായോ അയച്ചു കൊടുക്കാം. ഇ മെയില്‍: legislation@niyamasabha.nic.in
(Visited 6 times, 1 visits today)

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *