Wednesday, 14th May 2025

*  വാഴയിലെ സിഗട്ടോക്ക രോഗത്തിനെതിരെ 20 ഗ്രാം സ്യൂഡോമൊണാസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിച്ചു കൊടുക്കുക. രോഗം മൂര്‍ഛിക്കുന്ന അവസ്ഥയില്‍ 1 മില്ലി പ്രൊപികൊണാസോള്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തളിച്ചു കൊടുക്കുക.

*  അന്തരീക്ഷ ഈര്‍പ്പം കൂടിയ സാഹചര്യമായതിനാല്‍ കമുകിലും തെങ്ങിലും മഹാളി രോഗം കാണാന്‍ സാധ്യതയുണ്ട്. അടയ്ക്കയുടെയും മച്ചിങ്ങയുടേയും തൊപ്പി ഭാഗത്തുനിന്ന് ചീഞ്ഞ് വരികയും അത് വേര്‍പെട്ട് അടര്‍ന്നു വീഴുകയും ചെയ്യുന്നു. ഇങ്ങനെ വീഴുന്ന മച്ചിങ്ങയുടെ ഉള്‍ഭാഗം മുഴുവനായും ചീഞ്ഞിട്ടുണ്ടാകും. ഈ രോഗം തടയുന്നതിനായി കോപ്പര്‍ ഓക്‌സി ക്ലോറൈഡ് 3 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തളിച്ചു കൊടുക്കാവുന്നതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *