കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ 2023- 24 പദ്ധതി പ്രകാരം കിസാന്‍ മേള, നാട്ടുപച്ച കാര്‍ഷിക പ്രദര്‍ശന വിപണമേള 2024 ജനുവരി 3,4,5,6 തീയതികളില്‍ കൊണ്ടോട്ടി മേഴ്‌സി ഹോസ്പിറ്റലിന് എതിര്‍വശത്ത് വച്ച് നടത്തുന്നു. ഇതോടനുബന്ധിച്ച് കാര്‍ഷിക പരിശീലന ക്ലാസുകള്‍, അത്യുല്പാദനശേഷിയുള്ള വിത്തുകള്‍, തൈകള്‍, ജൈവവളങ്ങള്‍, കാര്‍ഷിക, മൂല്യ വര്‍ദ്ധന, സംസ്‌കരണ, പാക്കിംഗ് ക്ഷീര കാര്‍ഷിക മേഖലയിലെ യന്ത്രങ്ങളുടെ പ്രദര്‍ശനവും വിപണനവും രജിസ്‌ട്രേഷനും, കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍, ഭാരതീയ പ്രകൃതി കൃഷി ഉല്‍പ്പന്നങ്ങള്‍, പഴവര്‍ക്ഷങ്ങള്‍, അലങ്കാര ചെടികള്‍ എന്നിവയുടെ തൈകള്‍, മണ്‍ചട്ടി നിര്‍മ്മാണം, കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും വിപണനവും കൂണ്‍ കഫെ, അലങ്കാര കോഴികളുടെ പ്രദര്‍ശനം വിപണനം, കാര്‍ഷിക ക്ലിനിക്, പുത്തന്‍ – നാടന്‍ രുചികളുമായി ഫുഡ് കോര്‍ട്ടും ഉണ്ടായിരിക്കും.
Monday, 28th April 2025
Leave a Reply