Saturday, 10th June 2023
കൃഷി ചെയ്തു പഠിക്കാം
വിദ്യാര്‍ഥികള്‍ക്ക്  പച്ചക്കറി വിത്തുകള്‍ നല്‍കും.

വിദ്യാര്‍ഥികളെ കാര്‍ഷിക മേഖലയിലേക്ക് അടുപ്പിക്കാന്‍ കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പ് പച്ചക്കറി വിത്തുകള്‍ നല്‍കുന്നു. 151000 പച്ചക്കറിവിത്ത് പാക്കറ്റുകളാണ് ഇതിനായി തയ്യാറാക്കുന്നത്. ജൂണ്‍ മാസത്തില്‍ ഇതിന്റെ ഉദ്ഘാടനം ജില്ലയില്‍ നടക്കും. ഇതിന് പുറമെ കര്‍ഷകര്‍ക്കായി 59000 പച്ചക്കറി വിത്ത്പാക്കറ്റുകളും വിതരണം ചെയ്യും. ഓണത്തിനൊരു മുറം പച്ചക്കറി എന്ന ലക്ഷ്യത്തോടെ ഓണക്കാലത്തെ ഉയര്‍ന്ന ആവശ്യം നേരിടാനും മറുനാടന്‍ പച്ചക്കറി ഉപയോഗം കുറക്കാനും ലക്ഷ്യമിട്ടാണ് പച്ചക്കറി തൈകളും വിതരണം ചെയ്യുക.  സ്‌കൂളുകളില്‍ 10 സെന്റില്‍ കുറയാത്ത പച്ചക്കറി കൃഷിചെയ്യുന്നതിനു 5000 രൂപ ധനസഹായം നല്‍കും. ഇറിഗേഷന്‍ യൂണിറ്റ് ആവശ്യമുള്ള രണ്ട് സ്‌കൂളുകള്‍ക്ക് 10000 രൂപ വീതം  സഹായം നല്‍കും. 50 സെന്റില്‍ കുറയാത്ത പച്ചക്കറികൃഷി ചെയ്യാനാഗ്രഹിക്കുന്ന സ്വകാര്യ, പൊതുസ്ഥാപനങ്ങള്‍ക്കു പദ്ധതി നിര്‍ദേശാടിസ്ഥാനത്തില്‍ ഒരു ലക്ഷം രൂപവരെ അനുവദിക്കും. പച്ചക്കറി വികസന പദ്ധതിയുടെ പ്രധാന ഘടകങ്ങളായ പ്രതികൂലകാലാവസ്ഥയിലും പച്ചക്കറി കൃഷിചെയ്യാന്‍ സാധ്യമാക്കുന്ന മഴമറ (50000രൂപസബ്‌സിഡി)ഏറെനാള്‍ പച്ചക്കറിയുല്പന്നങ്ങള്‍ കേടുകൂടാതെ സൂഷിച്ചുവക്കാന്‍ ഉപകരിക്കുന്ന ഊര്‍ജ്ജരഹിതശീതീകരണഅറ (15000രൂപസബ്‌സിഡി), പമ്പ്‌സെറ്റുകള്‍ (10000രൂപ സബ്‌സിഡി), സ്‌പ്രേയറുകള്‍ (1500രൂപ സബ്‌സിഡി), തരിശുനിലത്തിലെ പച്ചക്കറിക്കൃഷി (300000രൂപ സബ്‌സിഡി), മൈക്രോ ഇറിഗേഷന്‍യൂണിറ്റ് (300000രൂപസബ്‌സിഡി) എന്നിവയും നല്‍കുന്നു. ക്ലസ്റ്റര്‍ അടിസ്ഥാന പച്ചക്കറി കൃഷി 5 ഹെക്ടര്‍ കുറയാത്ത സ്ഥലത്തു 15 ല്‍ കുറയാത്ത കര്‍ഷകകൂട്ടായ്മയില്‍ പച്ചക്കറികൃഷിചെയ്യുന്ന സംഘങ്ങള്‍ക്ക് 75000രൂപയും നല്‍കും.  കൂടുതല്‍ വിവരങ്ങള്‍ക്കും സബ്‌സിഡിക്കുമായി അതാതു കൃഷിഭവനുമായി ബന്ധപ്പെടണം. ഓഫീസ് പ്രവര്‍ത്തിസമയങ്ങളില്‍  9496696828 നമ്പറില്‍ നിന്നും വിവരങ്ങള്‍ ലഭ്യമാകും.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *