കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന കൂടും കോഴിയും പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി 31ന് രാവിലെ 10.30-ന് പത്തനംതിട്ട ജില്ലയിലെ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ കൂടുന്ന യോഗത്തില്‍ വച്ച് ഓണ്‍ലൈനായി മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും. ഡെപ്യൂട്ടി സ്പീക്കറും അടൂര്‍ എം.എല്‍.എയുമായ ചിറ്റയം ഗോപകുമാര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. പദ്ധതി ആനുകൂല്യങ്ങളായ 100 കോഴികളെ വളര്‍ത്താവുന്ന കൂടിന്റെയും കോഴികളുടെയും വിതരണോദ്ഘാടനം കോന്നി എം.എല്‍.എ അഡ്വ. കെ.യു. ജനീഷ് കുമാര്‍ നിര്‍വഹിക്കും.
Leave a Reply