ക്ഷീര വികസന വകുപ്പ് കോട്ടയം ജില്ലാ കാളിറ്റി കണ്‍ട്രോള്‍ വിഭാഗത്തിന്റെയും കാരിക്കോട് ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഒരു പാല്‍ ഗുണ നിയന്ത്രണ ബോധവല്‍ക്കരണ പരിപാടി ഇന്ന് (19.12.2023) കാരിക്കോട് ക്ഷീരോല്പാദക സഹകരണസംഘം ആപ്‌കോസ് ഹാളില്‍ വച്ച് നടത്തപ്പെടുകയാണ്. ശുദ്ധമായ പാല്‍ ഉല്പാദനം കര്‍ഷകര്‍ അറിയേണ്ടത്, ശാസ്ത്രീയ പശുപരിപാലനം, ക്ഷീരഗ്രാമം പദ്ധതിയും മറ്റ് ആനുകൂല്യങ്ങളും എന്നീ വിഷയങ്ങളില്‍ ക്ഷീര വികസന വകുപ്പിലെ സാങ്കേതിക വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കുന്നതാണ്. ഈ പരിപാടിയിലൂടെ ക്ഷീരകര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന പാലിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ ശാസ്ത്രീയ വശങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നു.
Tuesday, 20th May 2025
Leave a Reply