മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള മുഴുവൻ ആശുപത്രി ശൃംഖലാ സേവനങ്ങളും ചികിൽസാ ഡാറ്റയും ഒരു കുടക്കീഴിലാക്കുന്ന ഇ-സമൃദ്ധ സോഫ്റ്റ്വെയർ പദ്ധതിയുടെ പരിശീലനം ഇന്ന് സമാപിക്കും. കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയുമായി ചേർന്ന് വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി പ്രാവർത്തികമാക്കുന്നതോടെ സംസ്ഥാനത്തെ എല്ലാ കർഷകരുടെയും മൃഗങ്ങളുടെയും ഡാറ്റകൾ ഉൾപ്പെടെയുള്ള വിവരങ്ങള്‍ കര്‍ഷകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ലഭ്യമാക്കുന്നതിനും വിവരങ്ങള്‍ വിശകലനം ചെയ്യാനും സാധിക്കും . എല്ലാ ജില്ലകളിൽ നിന്നും മൂന്ന് വീതം പരിശീലകർക്കാണ് പരിശീലനം നൽകിയത്. പരിശീലനത്തിൽ പങ്കെടുക്കാനും ആർ.എഫ്.ഐ.ഡി മൈക്രോചിപ്പ് ഘടിപ്പിച്ചതിന് ശേഷം ഡാറ്റകൾ ശേഖരിക്കുന്ന ഇ-സമൃദ്ധ സോഫ്റ്റ് വെയർ പ്രവർത്തനത്തെക്കുറിച്ച് പഠിക്കാനുമായി കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി സർബേശ്വർ മാഞ്ചിയും എത്തിയിരുന്നു. മൃഗസംരക്ഷണ വകുപ്പ് അഡീഷണൽ ഡയറക്ടർ കെ.സിന്ധു, ജോയിന്റ് ഡയറക്ടർമാരായ ഡോ. ബേബി കെ. കെ, ഡോ. സിന്ധു ,ഡെപ്യൂട്ടി ഡയറക്ടർ ഡോ. ആർ. വേണുഗോപാൽ, അസിസ്റ്റന്റ് ഡയറക്ടർമാരായ ഡോ. അജിത് എം. ജി , ഡോ. റോണി റേയ് ജോൺ തുടങ്ങിയവരും പരിശീലനത്തിൽ പങ്കെടുത്തു.
Sunday, 3rd December 2023
Leave a Reply