കേരള കാര്‍ഷിക സര്‍വകലാശാല പ്രസിദ്ധീകരണങ്ങള്‍ ഓണ്‍ലൈന്‍ വില്‍പ്പനക്ക് ലഭ്യമാകുന്ന പദ്ധതിക്ക് തുടക്കമാകുന്നു. ഇന്ന് (ഡിസംബര്‍ 9 ശനിയാഴ്ച) കാക്കനാട് വച്ച് നടക്കുന്ന ചടങ്ങില്‍ കൃഷി വകുപ്പ് മന്ത്രിയും സര്‍വ്വകലാശാല പ്രൊ ചാന്‍സലറുമായ പ്രി. പ്രസാദ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും.സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ബി.അശോക് ഐ എ എസ്. ചടങ്ങില്‍ പങ്കെടുക്കും. കൃഷി രീതികളെക്കുറിച്ചും, വിള പരിപാലനത്തെക്കുറിച്ചും സര്‍വ്വകലാശാല പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകങ്ങള്‍ പ്രമുഖ ഇ കോമേഴ്‌സ് സൈറ്റുകളായ ആമസോണ്‍, ഫ്‌ളിപ് കാര്‍ട്ട് എന്നിവയില്‍ വില്‍പനക്ക് ലഭ്യമാകും. കേരളത്തില്‍ ആദ്യമായാണ് ഒരു സര്‍വ്വകലാശാല പ്രസിദ്ധീകരണങ്ങള്‍ ഓണ്‍ലൈന്‍ വില്‍പ്പനക്കു ലഭ്യമാക്കുന്നത്. നിലവില്‍ സര്‍വ്വകലാശാലയുടെ വിവിധ വില്‍പന കേന്ദ്രങ്ങളിലൂടെ മാത്രമേ സര്‍വ്വകലാശാല പ്രസിദ്ധീകരണങ്ങള്‍ കര്‍ഷകര്‍ക്ക് ലഭ്യമാകുമായിരുന്നുള്ളു. കൃഷി വകുപ്പിന്റെ ‘കേരള്‍അഗ്രോ’ എന്ന ബ്രാന്‍ഡിന് കീഴിലാണ് സര്‍വ്വകലാശാല ഈ ഓണ്‍ലൈന്‍ വില്‍പന നടത്തുന്നത്.
Monday, 19th January 2026






Leave a Reply