Saturday, 11th May 2024
വിത്തുല്‍സവത്തോടനുബന്ധിച്ചുള്ള കാര്‍ഷിക പ്രദര്‍ശനം ശ്രദ്ധേയമായി
വിത്തുല്‍സവത്തോടനുബന്ധിച്ച് പാരമ്പര്യ വിത്തിനങ്ങളും കാര്‍ഷിക ഉല്‍പ്പന്നങ്ങളുമായി പഞ്ചായത്തുകള്‍ നടത്തിയ കാര്‍ഷിക പ്രദര്‍ശനം പാരമ്പര്യ വിത്തിനങ്ങളുടെ വൈപുല്യം കൊണ്ടും വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി. നെേډനി പഞ്ചായത്തിന്‍റെ സ്റ്റാളില്‍ 30ഓളം നെല്‍ വിത്തുകളും, കാച്ചിലുകളും, പയ ര്‍ മുളക് ഇനങ്ങളും പ്രദര്‍ശനത്തിനുണ്ട്. പ്രസീദ ബത്തേരിയുടെ വിവിധ വിത്തിനങ്ങള്‍ ശ്രദ്ധേയമായി. തിരുനെല്ലി പഞ്ചായത്തിന്‍റെ സ്റ്റാളില്‍ പച്ചക്കറി വിത്തുകളും, പ യ ര്‍ വിത്തുകളും ,ചീര വിത്തുകളും വെള്ളരിയും, വിവിധ പഴവര്‍ഗ്ഗങ്ങളും പ്രദര്‍ശനത്തിനുണ്ട്. പുല്‍പ്പള്ളി പഞ്ചായത്ത് സ്റ്റാളില്‍ 54 കിലോ തൂക്കമുള്ള ചേനയും, ചേമ്പിനങ്ങളും ഇഞ്ചിയും മഞ്ഞളും വാഴകളും പ്രദര്‍ശനത്തിനുണ്ട്. പൊഴുതന പഞ്ചായത്ത് സ്റ്റാളില്‍  വിവിധ നെല്ലിനങ്ങളും ചേമ്പിനങ്ങളും കാ ച്ചി ല്‍, കൂവ,ഇഞ്ചി, മഞ്ഞള്‍, ചീര,പയ ര്‍, ഇരട്ടി മധുരവും വയനാടന്‍ ആദിവാസികള്‍ ഉപയോഗിക്കുന്ന അമ്പും, വില്ലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അമ്പലവയ ല്‍ പഞ്ചായത്ത് സ്റ്റാളില്‍ ചേനയും ചേമ്പും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.മീനങ്ങാടി പഞ്ചായത്ത് സ്റ്റാളില്‍ 17 ഇനം നെല്ലിനങ്ങളും 4 കാച്ചി ല്‍ ഇനങ്ങളും 4 തരം ചേമ്പും,4 തരം ഇഞ്ചിയും 3 ഇനം വാഴയും 6 ഇനം ചീരയും, 3 ഇനം മഞ്ഞളും 2 ഇനം വെള്ളരിയും 2 ഇനം വഴുതനയും,3 ഇനം മത്തനും 3 ഇനം പയറും 22 മറ്റിനങ്ങളും പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്. വെങ്ങപ്പള്ളി  പഞ്ചായത്ത് സ്റ്റാളില്‍ ഗന്ധകശാല അരി യും ,ഇഞ്ചി, ചേന,മഞ്ഞള്‍ എന്നിവയും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. തൊണ്ടര്‍നാട് പഞ്ചായത്ത് സ്റ്റാളില്‍ 6 ഇനം നെല്ലും,പയ ര്‍, മത്തന്‍, കുമ്പളം,കുടമ്പുളി, ചായമാന്‍സ ചീര അഗത്തിചീര,തൊണ്ടി അ രി എന്നിവയും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എ ട വ ക പഞ്ചായത്ത് സ്റ്റാളില്‍ 20 ഇനം നാ ടന്‍ നെല്‍ വിത്തിനങ്ങളും 32 ഇനം കാച്ചിലും, 28 ഇനം ചേമ്പും, വിവിധ മഞ്ഞള്‍,ഇഞ്ചി ഇനങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കോട്ടത്തറ പഞ്ചായത്ത് സ്റ്റാളില്‍ വിവിധ നെല്ലിനങ്ങളും പ യ ര്‍ ഇനങ്ങളും ചേമ്പ്, കാച്ചി ല്‍ മഞ്ഞള്‍ ഇനങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വെള്ളമുണ്ട പഞ്ചായത്ത് സ്റ്റാളില്‍ 6 ഓളം നെല്‍ വിത്തുകളും, വിവിധ കിഴങ്ങുകളും, ചേമ്പ്, ചേന, മഞ്ഞള്‍ കാച്ചില്‍, കൂവ, ഇനങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പനമരം പഞ്ചായത്ത് സ്റ്റാളില്‍ 9 നെല്‍വിത്തുകളും കാച്ചിലും കൃഷി ഉപകരണങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പൂതാടി പഞ്ചായത്ത് സ്റ്റാളില്‍ വിവിധ ഇഞ്ചി ഇനങ്ങളും, കരിമ്പും, പുളിയും, ചതുരപയറും പ്രദര്‍ശനത്തിനുണ്ട്. നൂല്‍പുഴ പഞ്ചായത്ത് സ്റ്റാളില്‍ 6 ഇനം നെല്ലും 3 ഇനം ചേമ്പും,4 ഇനം കാച്ചിലും, കൂര്‍ക്ക,മഞ്ഞള്‍,ഇഞ്ചി, വാഴക്കന്ന്,താളുകള്‍, അസോള,നെയ്കുമ്പളം 7 ഇനം പയ ര്‍, ചോളം, കക്കിരി, വെള്ളരി, വഴുതിന, അരി തുടങ്ങിയവ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. തരിയോട് പഞ്ചായത്ത് സ്റ്റാളില്‍ 4 ഇനം നെല്ല്,ചന,കുമ്പളം,കാച്ചചന്‍റ,4 ഇനം പയര്‍ ,വാഴകുല, ചോളം എന്നിവ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ബത്തേരി പഞ്ചായത്ത് സ്റ്റാളില്‍ വെള്ളരി,മഞ്ഞള്‍, കുമ്പളം, 6 ഇനം പ യ ര്‍, ചീര തുടങ്ങിയവ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പടിഞ്ഞാറത്തറ പഞ്ചായത്തിലെ സ്റ്റാളില്‍ അടക്ക,അരി, ചേന, ചേമ്പ്, പയര്‍, നാരങ്ങ മഞ്ഞള്‍ ,മാങ്ങ, ഇഞ്ചി, വെള്ളരി, തുടങ്ങിയവ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എരുമാട്ടി ല്‍  നിന്നു ള്ള കര്‍ഷകര്‍ 7 ഇനം നെല്‍ വിത്തുകള്‍ ചമ്പ്,കാച്ചില്‍, ഇഞ്ചി മാങ്ങ, മുട്ടപഴം, എന്നിവ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വയനാട് അഗ്രിക്കള്‍ച്ചര്‍ മാര്‍ക്കറ്റിംഗ് പ്രൊഡ്യൂസ ര്‍ കമ്പനിയുടെ സ്റ്റാളില്‍  ഗന്ധകശാല,തൊണ്ടി അരിയും കാപ്പിപ്പൊടിയും, മഞ്ഞളും കറുകപ്പട്ടയും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കാസര്‍ഗോഡ് പുലരിയുടെ സ്റ്റാളില്‍ 125 നാ ട ന്‍ നെല്‍വിത്തുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. തമിഴ് നാട്ടിലെ കൊള്ളിഹില്‍സിലെ അഗ്രോബയോഡൈവേഴ്സിറ്റി കണ്‍സര്‍വേറ്റേഴ്സ് ഫെഡറേഷന്‍ ചെറു ധാന്യങ്ങളാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. 7 ഇനം ചാമ, 4 ഇനം തിന, 7 ഇനം റാഗി, 2 ഇനം വരക്, കുരുമുളക്,ഗ്രാമ്പു, തുടങ്ങിയവയും 21 ഇനം വിത്തുകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എം.എസ്.എസ്.എസ്.ആര്‍.എഫിന്‍റെ സ്റ്റാളില്‍ 10 ഇനം പാരമ്പര്യ നെല്‍വിത്തുകള്‍ വില്‍പ്പനക്കുണ്ട്. ചെന്നെല്ല്, മുള്ളന്‍കൈമ, ജീരകശാല, ചെന്താടി, തൊണ്ടി, കൊടുവെളിയന്‍, ചെന്നെല്‍ തൊണ്ടി, മണ്ണുവെളിയന്‍, വെളിയന്‍, അടുക്കന്‍ എന്നീ നെല്‍ വിത്തുകളാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.
വിത്തുല്‍സവത്തില്‍ ചിത്ര പ്രദര്‍ശനവും 
കല്‍പ്പറ്റയിലെ കെ. സന്തോഷ് കുമാറിന്‍റെ 20 ഓളം മനോഹരങ്ങളായ ചിത്രങ്ങള്‍ വിത്തുല്‍സവത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പ്രകൃതി, കൃഷി, മനുഷ്യന്‍ എന്നിവയെ ആസ്പദമാക്കിയുള്ള ചിത്രപ്രദര്‍ശനം കാണികളെ ഹഠാദാകര്‍ഷിച്ചു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *